KeralaLatest News

പാലക്കാട് കൊലപാതകം പോലീസിന്റെ പിടിപ്പുകേട്, കേരളത്തിൽ ക്രമസമാധാനനില തകർന്നു: വി മുരളീധരൻ

തിരുവനന്തപുരം: കേരളത്തിലെ ക്രമസമാധാനനില പാടെ തകർന്നു കൊണ്ടിരിക്കുന്നു എന്നതിന്റെ അവസാന ഉദാഹരണമാണ് പാലക്കാട്
പട്ടാപ്പകൽ ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. പോലീസിന്റെ പിടിപ്പുകേടാണ് കൊലപാതകങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് അദ്ദേഹം ആരോപിച്ചു.

ഗുണ്ടാ ആക്രമണങ്ങൾ മൂലം കേരളത്തിലെ ക്രമസമാധാനനില വഷളായി കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി നേരിട്ട് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന ഒരു സംസ്ഥാനത്ത് പോലീസ് ഇങ്ങനെ കുത്തഴിഞ്ഞു എന്നത് ആശങ്ക ഉളവാക്കുന്ന കാര്യമാണ് എന്നും മുരളീധരൻ പറഞ്ഞു.

read also: മറ്റെല്ലാ സംസ്ഥാനത്തേക്കാളും കൂടുതൽ തീവ്രവാദ പ്രവർത്തനങ്ങൾ ഇവിടെ ശക്തിപ്പെട്ടതിന്റെ കാരണം സർക്കാർ പിന്തുണ: കുമ്മനം

ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സംഘടന പട്ടാപ്പകൽ നാട്ടിൽ ആൾക്കാരെ വെട്ടി കൊല്ലുന്ന സ്ഥിതി ആപൽക്കരമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇത് തടയാനുള്ള ഉത്തരവാദിത്തം പരിപൂർണ്ണമായി പോലീസിന് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അക്രമി സംഘം മൂന്ന് വാഹനങ്ങളിലായി ശ്രീനിവാസൻ നിന്ന കടയ്ക്കുള്ളിലേക്ക് വരുന്നതും, കൃത്യം നടത്തിയ ശേഷം മടങ്ങിപ്പോകുന്നതും ദൃശ്യത്തിൽ കാണാം. സംഭവത്തിന് പിന്നിൽ എസ്ഡിപിഐ എന്ന് ബിജെപി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button