KeralaLatest NewsNewsInternational

അൽ-അഖ്സ പള്ളിയിൽ സംഘർഷം: പോലീസിന് നേരെ കല്ലെറിഞ്ഞ് പലസ്തീനികൾ, കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ച് പോലീസ്

ഇത് പോലുള്ള ചെറിയ വിഷയങ്ങളാണ് പിന്നീട് വലിയ യുദ്ധങ്ങൾക്ക് കാരണം ആകുന്നത്.

ഇസ്രായേലും പാലസ്തീനും തമ്മിൽ വീണ്ടും സംഘർഷാവസ്ഥ ഉടലെടുത്തത് യുദ്ധത്തിനു കാരണമാകുമെന്ന് നടൻ സന്തോഷ് പണ്ഡിറ്റ്. തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് ജറുസലേമിലെ അൽ-അഖ്സ പള്ളിയിൽ ഇസ്രായേൽ പോലീസും പാലസ്തീനികളും തമ്മിൽ സംഘർഷം ഉണ്ടായതിനെക്കുറിച്ചും നൂറു കണക്കിന് പാലസ്തീനികൾക്ക് പരിക്കേറ്റ റിപ്പോർട്ടും താരം പങ്കുവച്ചു കൊണ്ട് ആശങ്ക അറിയിച്ചത്.

‘ഇരു രാജ്യങ്ങളും സംയമനം പാലിക്കണം . ഇത് പോലുള്ള ചെറിയ വിഷയങ്ങളാണ് പിന്നീട് വലിയ യുദ്ധങ്ങൾക്ക് കാരണം ആകുന്നത്. വീണ്ടും ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം ഇല്ലാതെ സമാധാനം പുലരട്ടെ എന്ന് പ്രാർത്ഥിക്കുന്നു’-വെന്ന് പണ്ഡിറ്റ് പറയുന്നു.

read also: വയലിൽ കോലമായി വെച്ചാൽ കാക്ക പോലും ഗൗനിക്കാത്തവരുടെ കൈയ്യിലാണ് ആഭ്യന്തര വകുപ്പ്: പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ

കുറിപ്പ് പൂർണ്ണ രൂപം

പണ്ഡിറ്റിന്റെ inter national നിരീക്ഷണം
ഇസ്രയേലും പാലസ്തീനും തമ്മിൽ വീണ്ടും സംഘർഷാവസ്ഥ ഉടലെടുത്ത വാർത്ത വിഷമത്തോടെയാണ് വായിച്ചത് .

ജറുസലേമിലെ അൽ-അഖ്സ പള്ളിയിൽ ഇസ്രയേലി പോലീസും പലസ്തീനികളും തമ്മിൽ സംഘർഷം ഉണ്ടാവുകയും , നൂറു കണക്കിന് പലസ്തീനികൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. ചില ഇസ്രായേലി പോലീസുകാർക്കും പരിക്കുണ്ട് .

പോലീസിന് നേരെ പലസ്തീനികൾ കല്ലെറിയുകയും , തിരിച്ച് പോലീസ് കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിക്കുകയും ചെയ്തു എന്നാണു റിപ്പോർട്ട് .

ഇരു രാജ്യങ്ങളും സംയമനം പാലിക്കണം . ഇത് പോലുള്ള ചെറിയ വിഷയങ്ങളാണ് പിന്നീട് വലിയ യുദ്ധങ്ങൾക്ക് കാരണം ആകുന്നത്. വീണ്ടും ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം ഇല്ലാതെ സമാധാനം പുലരട്ടെ എന്ന് പ്രാർത്ഥിക്കുന്നു .
By Santhosh Pandit

shortlink

Related Articles

Post Your Comments

Related Articles


Back to top button