KeralaLatest News

BREAKING- സുബൈർ വധം: കാര്‍ വാടകയ്ക്ക് നല്‍കിയത് താനെന്ന് സമ്മതിച്ച് അലിയാർ

പാലക്കാട്: രണ്ട് വർഷമായി കൃപേഷിന്റെ ഉടമസ്ഥതയിലുള്ള വാഹനം താനാണ് പലർക്കും വാടകയ്ക്ക് നൽകുന്നതെന്ന് സമ്മതിച്ച്‌ അലിയാർ. വ്യക്തമായി പരിചയമുള്ള കള്ളിമുള്ളി സ്വദേശി രമേഷാണ് ക്ഷേത്ര ദർശനത്തിനെന്ന പേരിൽ രാവിലെ ഒൻപത് മണിയോടെ വാഹനം കൊണ്ടുപോയത്. പിന്നീട് എന്തുണ്ടായെന്ന് തനിക്ക് അറിയില്ലെന്നും പാറ സ്വദേശി അലിയാർ മനോരമ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അതേസമയം, നേരത്തെ കാറിന്റെ രജിസ്ട്രേഷനിലെ ഉടമയായിരുന്ന കൃപേഷിൽ നിന്നാണ് അലിയാർ ആണ് കാറിപ്പോൾ വാടകയ്ക്ക് കൊടുക്കുന്നതെന്ന് വ്യക്തമായത്. വാഹനം വാടകയ്‌ക്കെടുത്ത രമേഷിനെ തനിക്ക് വ്യക്തിപരമായി അറിയാമായിരുന്നു എന്നും ഇദ്ദേഹം വെളിപ്പെടുത്തുന്നു. പോലീസ് രാത്രി തന്നെ, തന്റെ വീട്ടിലെത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button