Latest NewsNewsIndia

കോൺഗ്രസ് ചത്ത കുതിരയാണ്: ആം ആദ്മി

ന്യൂഡൽഹി: കോണ്‍ഗ്രസ് ചത്ത കുതിരയാണെന്ന് ആം ആദ്മി നേതാവ് രാഘവ് ഛദ്ദ. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുത്തതിന് പിന്നാലെയാണ് ഛദ്ദിന്റെ പരാമര്‍ശം. ബി.ജെ.പിയെ നേരിടാന്‍ അരവിന്ദ് കെജ്രിവാളിന് മാത്രമേ കഴിയുകയുള്ളൂവെന്നും കോൺഗ്രസ്, ചത്ത കുതിരയാണെന്നും അദ്ദേഹം പരിഹസിച്ചു. കോൺഗ്രസിന് ഇനി ഭാവിയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ചത്ത കുതിരയെ അടിക്കുന്നതുകൊണ്ട് അര്‍ത്ഥമില്ല, കോണ്‍ഗ്രസ് ചത്ത കുതിരയാണ്. കോണ്‍ഗ്രസിന് ഭാവിയില്ല. ഇന്ത്യക്കാര്‍ക്ക് ഭാവി നല്‍കാന്‍ കോണ്‍ഗ്രസിന് കഴിയില്ല. പൂജ്യമായി ഗുണിക്കുന്നതെന്തും പൂജ്യമാണ്. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിലെ ഞങ്ങളുടെ വിജയം, കെജ്‌രിവാളിന്റെ ഭരണത്തിന്റെ മാതൃകയും പ്രവര്‍ത്തന രാഷ്ട്രീയവും വിലപ്പെട്ടതാണ് എന്ന് തെളിയിക്കുന്നതാണ്. ബി.ജെ.പിയെ നേരിടാന്‍ ഒരാള്‍ മാത്രമേ ഉള്ളൂ, ആ വ്യക്തി അരവിന്ദ് കെജ്രിവാളാണ്’, ആം ആദ്മി നേതാവ് പറഞ്ഞു.

Also Read:നാഥനില്ലാക്കളരിയായി മാറിയതാണ് കോൺഗ്രസ്സിൻറെ അധഃപതനത്തിന് കാരണം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി  പി.ജെ. കുര്യൻ

2024 ലെ പൊതു തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട്, സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ പങ്കെടുത്തിരുന്നു. ഡൽഹിയിലെ കോൺഗ്രസ് അധ്യക്ഷന്റെ 10, ജൻപഥിലെ വസതിയിൽ നടന്ന നാലു മണിക്കൂർ നീണ്ട യോഗത്തിൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വധേര, മല്ലികാർജുൻ ഖാർഗെ എന്നിവരും മറ്റ് മുതിർന്ന പാർട്ടി നേതാക്കളും പങ്കെടുത്തു. ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുമ്പെങ്കിലും പ്രശാന്ത് കിഷോറിനെ പാര്‍ട്ടിയില്‍ എത്തിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button