KeralaLatest News

അന്ന് ഞാനും പിന്തുണച്ചു! ഇന്ന് ഞാൻ പൂർണ്ണമായും ലജ്ജിക്കുന്നു, കേരളത്തിൽ ജീവിക്കാനിപ്പോൾ ഭയം: മാത്യു സാമുവൽ

പണി അറിയില്ല എങ്കിൽ ഇറങ്ങി പോവുക. അല്ലെങ്കിൽ അത് അറിയാവുന്ന വേറെ ആരെയെങ്കിലും ഏൽപ്പിക്കുക....!

തിരുവനന്തപുരം: കേരളത്തിൽ ജീവിക്കാൻ തന്നെ ഭയമാകുന്നു എന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്യു സാമുവൽ. പുതു തലമുറ, കേരളം വിട്ട് അന്യരാജ്യങ്ങളിലേക്ക് കുടിയേറുന്നത് മൂലം കേരളം ഇപ്പോൾ അക്രമികളുടെ നാടായി മാറിയെന്ന് അദ്ദേഹം പറയുന്നു. രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയാൽ വൈകിട്ട് തിരിച്ചു വരുമോ എന്ന് ഉറപ്പില്ല.

ഭീതി, ഭയം ഉളവാക്കുന്ന കണ്ണൂർ രാഷ്ട്രീയ കൊലപാതക സംസ്ക്കാരം മുഖ്യമന്ത്രി കേരളത്തിൽ ഉടനീളം കൊണ്ട് വരാൻ ശ്രമിക്കുന്നു എന്നും മാത്യു സാമുവൽ കുറ്റപ്പെടുത്തുന്നു. അന്ന് താങ്കളെ പിന്തുണച്ചതിൽ ഇപ്പോൾ ദുഖിക്കുന്നു എന്നും അദ്ദേഹം പറയുന്നു.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം:

കൊലപാതക രാഷ്ട്രീയം, അതായിരുന്നു കണ്ണൂർ രാഷ്ട്രീയം. അവിടെ നിന്നും പാർട്ടിയുടെ സിപിഎം സെക്രട്ടറി, പിന്നീട് രണ്ടാം തവണയും മുഖ്യമന്ത്രി..,
ചരിത്രം തന്നെ തിരുത്തിക്കുറിച്ചു…ഈയുള്ളവനും താങ്കളെ പിന്തുണച്ചു താങ്കളുടെ ഇച്ഛാശക്തി,
താങ്കൾ മുഖ്യമന്ത്രി ആകുന്നതിന് മുമ്പ് AKG സെൻ്ററിൽ വച്ച് എനിക്ക് ഒരു പൂർണ ഇൻ്റർവ്യൂ തന്നു. അത് ഞാൻ കവർ സ്റ്റോറി ആയി ചെയ്തു ..തെഹൽക മാഗസിനിൽ കവർ ആക്കി…!

ഇന്ന് ഞാൻ പൂർണമായും ലജ്ജിക്കുന്നു..താങ്കൾ പൂർണമായും പരാജയമാണ്, ഒരു അഭ്യന്തര മന്ത്രി എന്ന നിലയിൽ. കഴിഞ്ഞ മൂന്നു വർഷത്തെ കണക്ക് എടുത്ത് നോക്കുക. ഗുണ്ടാ രാഷ്ട്രീയ, മത വർഗീയ കൊലപാതകങ്ങളിൽ താങ്കൾ ഏറ്റവും മുൻപിലാണ്. പണി അറിയില്ല എങ്കിൽ ഇറങ്ങി പോവുക. അല്ലെങ്കിൽ അത് അറിയാവുന്ന വേറെ ആരെയെങ്കിലും ഏൽപ്പിക്കുക….!
ഉന്നത വിദ്യാഭ്യാസം, കുട്ടികൾ കേരളത്തിൽ നിന്നും പുറത്തു, മറ്റു സംസ്ഥാനങളിലേക്ക് പോകുന്നു..വേറെ രാജ്യങ്ങളിൽ കുടിയേറി പാർക്കുന്നു. എല്ലാവരും പ്രതീക്ഷ നഷ്ടപെട്ടാണ് കേരളം വിടുന്നത്…!

ക്രമസമാധാന നില, വർഗീയ രാഷ്ട്രീയ കക്ഷികൾ പൂർണമായും തകർത്തു. ഇന്ത്യ എന്ന രാജ്യം എടുത്താൽ കേരളത്തിൽ ആണ് ഏറ്റവും കൂടുതൽ ആളുകൾ ഭയത്തോടെ ജീവിക്കുന്നത്….!
രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയാൽ വൈകിട്ട് തിരിച്ചു വരുമോ എന്ന് ഉറപ്പില്ല. ഭീതി, ഭയം ഉളവാക്കുന്ന കണ്ണൂർ രാഷ്ട്രീയ കൊലപാതക സംസ്ക്കാരം താങ്കൾ കേരളത്തിൽ ഉടനീളം കൊണ്ട് വരാൻ ശ്രമിക്കുന്നു….(so horrible and terrible).
NB: ഞാൻ പലരോടും പറഞ്ഞിട്ടുണ്ട്…ഇന്ത്യയിൽ സമാധാനത്തോടെ, ഭയമില്ലാതെ ജീവിക്കാൻ പറ്റിയ ഒരേ ഒരു സംസ്ഥാനം കേരളമാണ്. ഇപ്പൊൾ അത് ഞാൻ തിരിച്ചെടുക്കുന്നു. അങ്ങിനെ പറഞ്ഞതിൽ ഞാൻ ലജ്ജിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button