ThiruvananthapuramLatest NewsKeralaNattuvarthaNews

കേരളത്തെ പണ്ടത്തെ കശ്മീരാക്കാൻ ശ്രമം, പോപ്പുലർ ഫ്രണ്ടിന്റെ പരിശീലന കേന്ദ്രങ്ങൾ അടച്ചുപൂട്ടണം: കെ ​സു​രേ​ന്ദ്ര​ൻ

തിരുവനന്തപുരം: കഴിഞ്ഞ ആറു വർഷത്തിനിടെ 24 ബിജെപി–ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ടതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. 7 ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തിയത് പോപ്പുലർ ഫ്രണ്ടുകാരാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയെയും പോപ്പുലർ ഫ്രണ്ടിനെയും ഒരുപോലെ ചിത്രീകരിക്കുന്നവർ പോപ്പുലർ ഫ്രണ്ടിനെ സഹായിക്കുകയാണെന്നും പോപ്പുലർ ഫ്രണ്ട് നാടിനെ തകർക്കാൻ നടക്കുന്ന സംഘടനയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

ജനാധിപത്യത്തിൽ വിശ്വസിക്കാത്ത മതഭീകരവാദ സംഘടനയാണ് പോപ്പുലർ ഫ്രണ്ടെന്നും സമൂഹം ഒറ്റപ്പെടുത്തേണ്ട രാജ്യവിരുദ്ധ സംഘടനയാണവരെന്നും സുരേന്ദ്രൻ പറഞ്ഞു. പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ പോപ്പുലർ ഫ്രണ്ടിന്റെ പരിശീലന കേന്ദ്രങ്ങൾ അടച്ചുപൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തെ, പണ്ടത്തെ കശ്മീരാക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഇത് തിരിച്ചറിഞ്ഞില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടിവരുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

റോയ് വയലാറ്റിനെതിരായ പോക്സോ കേസിൽ വഴിത്തിരിവ്: പിന്നിൽ, അഞ്ജലി ഒരുക്കിയ കെണിയെന്ന് കണ്ടെത്തൽ

‘പോപ്പുലർ ഫ്രണ്ടിനെ മുന്നിൽ നിര്‍ത്തി മുസ്‌ലിം വിഭാഗത്തിലെ ഒരു കൂട്ടരെ കൂടെ കൂട്ടാനാണ് സിപിഎം ശ്രമിക്കുന്നത്. തൽക്കാലത്തേക്ക് കുറച്ച് വോട്ടു കിട്ടുമെങ്കിലും, ഭാവിയിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഇത് കാരണമാകും. എത്ര ബിജെപി പ്രവർത്തകര്‍ കൊല്ലപ്പെട്ടാലും മത തീവ്രവാദത്തിനെതിരായ പോരാട്ടം തുടരും’, സുരേന്ദ്രൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button