KeralaLatest NewsNews

വിദ്യാര്‍ത്ഥിനികളെ ബൈക്കില്‍ പിന്തുടര്‍ന്ന് കയറിപ്പിടിച്ചു:  ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍

കോഴിക്കോട്: വിദ്യാര്‍ത്ഥിനികളെ ബൈക്കില്‍ പിന്തുടര്‍ന്ന് കയറി പിടിച്ച  ഇതര സംസ്ഥാന തൊഴിലാളി  പിടിയിലായി. നരിക്കുനിയില്‍ താമസിക്കുന്ന സ്വദേശി സല്‍മാന്‍ (22) ആണ് പിടിയിലായത്.   ഉത്തര്‍ പ്രദേശിലെ മുറാദാബാദ് ജില്ലയിലെ ഓബ്രി  സ്വദേശിയാണ് ഇയാള്‍. ഞായറാഴ്ച വൈകിട്ട് ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനികളെ തച്ചംപൊയില്‍ ഈര്‍പ്പോണ റോഡില്‍ വെച്ച് കയറി  പിടിക്കുകയായിരുന്നു. നടന്നു പോവുകയായിരുന്ന വിദ്യാര്‍ത്ഥിനികളെ ബൈക്കില്‍ പിന്തുടര്‍ന്ന പ്രതി ആളൊഴിഞ്ഞ ഭാഗത്ത് വെച്ച് കടന്നുപിടിച്ചുവെന്നാണ് കേസ്.

വിദ്യാര്‍ത്ഥിനികള്‍ ബഹളം വെച്ചതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പി.സി മുക്കിന് സമീപം ഊടുവഴിയിലൂടെ രക്ഷപ്പെടുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് താമരശ്ശേരി പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു. പോക്‌സോ നിയമപ്രകാരമാണ്  കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button