Latest NewsIndiaNews

അക്ഷരമാല തെറ്റിച്ച ആറ് വയസുകാരന് ക്രൂര മർദ്ദനം: മൂന്ന് അദ്ധ്യാപകർ പിടിയിൽ

ചെന്നൈ: അക്ഷരമാല തെറ്റിച്ചതിന് ആറ് വയസുകാരന് ക്രൂരമായ മർദ്ദനമേറ്റതായി പരാതി. ചെന്നൈ പെരവല്ലൂരിലുള്ള സ്വകാര്യ സ്കൂളിലെ യുകെജി വിദ്യാർത്ഥിയ്ക്കാണ് അദ്ധ്യാപകരിൽ നിന്നും ദുരനുഭവമുണ്ടായത്. നിലവിൽ, കുട്ടിഅമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് അദ്ധ്യാപകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇംഗ്ലീഷ്, തമിഴ് അക്ഷരങ്ങൾ തെറ്റിച്ചെഴുതിയതിന് കുട്ടിയെ അദ്ധ്യാപകർ മർദ്ദിച്ചതായി കാണിച്ച് കുട്ടിയുടെ മാതാപിതാക്കൾ പൊലീസില്‍ പരാതി നൽകുകയായിരുന്നു.

കുട്ടിക്ക് സുഖമില്ലെന്ന് സ്കൂളിൽ നിന്നും അദ്ധ്യാപകർ വിളിച്ചറിയിക്കുകയായിരുന്നു. ഇതേത്തുടർന്ന്, കൂട്ടിക്കൊണ്ടുപോകാൻ സ്കൂളിൽ എത്തിയപ്പോൾ കുട്ടി അവശനിലയിലായിരുന്നുവെന്ന് മാതാപിതാക്കൾ പരാതിയിൽ പറയുന്നു. ഇംഗ്ലീഷ് അദ്ധ്യാപിക മോണോ ഫെറാര, തമിഴ് അദ്ധ്യാപിക പ്രിൻസി, ക്ലാസ് ടീച്ചർ ഇന്ത്യാനാവൻ എന്നിവർക്കെതിരെയാണ് മാതാപിതാക്കള്‍ പരാതി നല്‍കിയത്.

നിലവില്‍ കോണ്‍ഗ്രസിനൊപ്പം, ഭാവിയിലെ കാര്യം പറയാന്‍ കഴിയില്ല, കരുണാകരന്റെ മക്കളോട് പാര്‍ട്ടിക്ക് ചിറ്റമ്മ നയം: പദ്മജ

തമിഴ് അദ്ധ്യാപിക പ്രിൻസിയാണ് ക്രൂരമായി മർദ്ദിച്ചതെന്നും മാതാപിതാക്കൾ പൊലീസില്‍ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ, മൂന്ന് അദ്ധ്യാപകരെയും തിരുവികെ നഗർ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട്, ജാമ്യത്തിൽ വിട്ടയച്ചു. ഇന്ത്യൻ ശിക്ഷാ നിയമം 323, ജുവനൈൽ ജസ്റ്റിസ് ആക്ടിലെ വകുപ്പുകൾ എന്നിവ ചേർത്താണ് അദ്ധ്യാപകർക്കെതിരെ കേസെടുത്തിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button