NattuvarthaLatest NewsKeralaCinemaNewsMovie Gossips

കെജിഎഫ് ഹലാൽ സിനിമ, ഐറ്റം ഡാൻസ് ഒന്നുമില്ല, സലാം ഒക്കെ പറയുന്നുണ്ട്, നോമ്പിനും കാണാം: വൈറലായി യുവാക്കൾ

ഇന്ത്യൻ സിനിമാചരിത്രത്തിലെ സർവ്വകാല റിക്കോർഡുകളും മറികടന്ന് കെജിഎഫ് എന്ന സിനിമ മുന്നേറുമ്പോൾ സോഷ്യൽ മീഡിയയിലും മറ്റും വിവിധ തരത്തിലുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. അതിൽ ഏറ്റവും രസകരമായി തോന്നിയ ഒന്ന്, കെജിഎഫ് സിനിമ ഹലാൽ ആണ് എന്നുള്ള ഒരു യുവാവിന്റെ ശബ്ദ സന്ദേശമാണ്. നോമ്പുകാലം ആണെങ്കിലും കെജിഎഫ് സിനിമ കാണാമെന്നും, അതിൽ മോശമായ ഒന്നുമില്ലെന്നും പറയുന്ന ഒരു യുവാവിനെ ശബ്ദ സന്ദേശമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

Also Read:തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

താൻ കെജിഎഫ് സിനിമ കണ്ടുവെന്നും അതിൽ മോശപ്പെട്ടതെന്ന് പറയാൻ ഒന്നുമില്ലെന്നും, ഐറ്റംഡാൻസോ മറ്റോ ഉൾപ്പെടുത്തിയിട്ടില്ലെന്നും, സലാം സലാം റോക്കി ഭായ് എന്ന് പറയുന്നുണ്ടെന്നും പ്രചരിച്ചുകൊണ്ടിരിക്കുന്ന ശബ്ദ സന്ദേശത്തിൽ പറയുന്നു. ഇത് തമാശരൂപേണ രണ്ടുപേർ ചേർന്ന് നിർമ്മിച്ചതാണെന്നും അതല്ല, ഇത്തരത്തിലൊരു ശബ്ദ സന്ദേശം യഥാർത്ഥത്തിൽ ഉള്ളതാണെന്നും സോഷ്യൽ മീഡിയയിൽ വാദങ്ങൾ ഉയരുന്നുണ്ട്.

എന്തുതന്നെയായാലും, വൻവിജയമായി തീർന്ന കെജിഎഫ് എന്ന സിനിമ സകല റെക്കോർഡുകളും മറികടന്ന് ഇപ്പോഴും മുന്നേറുകയാണ്. തിയേറ്ററുകളെല്ലാം തന്നെ ഹൗസ് ഫുൾ ആയി ഓടിക്കൊണ്ടിരിക്കുകയാണ്. മലയാള സിനിമകളുടെ ഫസ്റ്റ് ഡേ കളക്ഷനെ പോലും ഞെട്ടിച്ചു കൊണ്ടാണ് കെജിഎഫ് കളക്ഷൻ റെക്കോർഡ് ബോക്സ് ഓഫീസിൽ ഇടം നേടിയിട്ടുള്ളത്. അതുകൊണ്ടുതന്നെ, കെജിഎഫ് പോലൊരു സിനിമ മലയാളത്തിൽ എന്തുകൊണ്ട് സംഭവിക്കുന്നില്ല എന്നതിനെക്കുറിച്ചും സാമൂഹ്യ മാധ്യമങ്ങളിൽ കാര്യമായ ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button