AgricultureLatest NewsNewsIndia

നാശം വിതച്ച് മഴയും കാറ്റും:  അസമിൽ മരിച്ചവരുടെ എണ്ണം 20 ആയി

ദിസ്പൂർ: അസമില്‍ അതിശക്തമായ മഴയും കാറ്റും തുടരുകയാണ്.  കനത്ത കൊടുങ്കാറ്റിലും ഇടിമിന്നലിലും പെട്ട് മരിച്ചവരുടെ എണ്ണം 20 ആയി. മാര്‍ച്ച് മുതലുള്ള കണക്കുകളാണ്  ദുരന്തനിവാരണ അതോറിറ്റി  പുറത്തുവിട്ടത്. മാർച്ച് അവസാനം മുതൽ തന്നെ ശക്തിപ്രാപിച്ച കാറ്റിലും മഴയിലും ഇടിമിന്നലിലുമാണ് മരണങ്ങൾ. ഈ മാസം 14 മുതലാണ് കാറ്റും മിന്നലും ശക്തമായത്.

അസമിലെ 22 ജില്ലകളിൽ  വ്യാപിച്ചുകിടക്കുന്ന  ജനങ്ങളെ കൊടുങ്കാറ്റും ഇടിമിന്നലും നേരിട്ട് ബാധിച്ചുവെന്നാണ് കണക്കുകൾ.

വ്യാഴാഴ്ച മുതൽ തുടരുന്ന കനത്ത മഴയിൽ അസമിന്റെ താഴ്ന്ന പ്രദേശങ്ങൾ മുഴുവനും വെള്ളത്തിനടിയിലാണ്. നിരവധി വീടുകൾ തകർന്നിട്ടുണ്ട്.   കഴിഞ്ഞ മൂന്ന് ദിവസമായി പെയ്യുന്ന ശക്തമായ വേനൽ മഴയിൽ 1,333 ഹെക്ടർ കൃഷിഭൂമി നശിച്ചതായാണ് റിപ്പോർട്ട്.

കഴിഞ്ഞ രണ്ട് ദിവസത്തിൽ സംസ്ഥാനത്ത് ആകെ തകർന്നത് 7378 കെട്ടിടങ്ങളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button