ThiruvananthapuramKeralaNattuvarthaLatest NewsNews

ലൗ ജിഹാദ്: ജോർജ് എം തോമസിന്റെ നിലപാട് തെറ്റ്, ജോർജിനെതിരായ നടപടി ജില്ലാ കമ്മിറ്റി തീരുമാനിക്കുമെന്ന് കോടിയേരി

തി​രു​വ​ന​ന്ത​പു​രം: ലൗ ​ജി​ഹാ​ദു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ മുൻ എംഎൽഎ ജോ​ര്‍​ജ് എം ​തോ​മ​സി​നെ ത​ള്ളി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ രംഗത്ത്. ജോ​ർ​ജി​ന്‍റെ നി​ല​പാ​ട് തെ​റ്റാ​ണെ​ന്നും അദ്ദേഹ​ത്തി​നെ​തി​രാ​യ ന​ട​പ​ടി കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി തീ​രു​മാ​നി​ക്കു​മെ​ന്നും കോ​ടി​യേ​രി പറഞ്ഞു. വ​ർ​ഗീ​യ​ത​ക്കെ​തി​രെ സി​പി​എം ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേ​ര​ള​ത്തി​ൽ വ​ർ​ഗീ​യ ക​ലാ​പ​ത്തി​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​തെന്നും പാ​ല​ക്കാ​ട്ടെ കൊ​ല​പാ​ത​ക​ങ്ങ​ൾ മ​ത​സൗ​ഹാ​ർ​ദ്ദ അ​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​ത്തിന്റെ ഭാഗമാണെന്നും കോടിയേരി പറഞ്ഞു. ന്യൂ​ന​പ​ക്ഷ വിഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​ശ​ങ്ക പ​ര​ത്താ​നാ​ണ് ചി​ല​രു​ടെ ശ്ര​മമെന്നും മ​ത​ത്തി​ന്‍റെ പേ​രി​ൽ ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി ഭീ​തി പ​ര​ത്താ​നാണ് ശ്രമിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.

തീവ്രവാദ സംഘടന പെണ്‍കുട്ടികളെ സംഘടിതമായി ചില കേന്ദ്രങ്ങളില്‍ കൊണ്ടുപോയി മതം മാറ്റുന്നു,ലൗ ജിഹാദില്‍ സമഗ്ര അന്വേഷണം വേണം

സ​ങ്കു​ചി​ത നി​ല​പാ​ടാ​ണ് യു​ഡി​എ​ഫ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും കൊ​ല​പാ​ത​ക​ങ്ങ​ളെ അവർ അപലപിച്ചില്ലെന്നും കോ​ടി​യേ​രി വ്യക്തമാക്കി. ലോ​ക​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ട് വ​ർ​ഗീ​യ ക​ലാ​പ​മു​ണ്ടാ​ക്കാ​നാ​ണ് ആർഎസ്എ​സ് ശ്ര​മി​ക്കു​ന്ന​തെ​ന്നും കോ​ടി​യേ​രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button