Latest NewsIndiaNews

കശ്മീരില്‍ നിന്ന് വന്‍ ആയുധ ശേഖരം പിടികൂടി : അതീവ ജാഗ്രത

കശ്മീര്‍: ജമ്മുകശ്മീരില്‍ സൈന്യം നടത്തിയ റെയ്ഡില്‍ വന്‍ ആയുധ ശേഖരം പിടികൂടി. പത്ത് പിസ്റ്റലുകളും പതിനേഴ് സെറ്റ് തിരകളും 54 പിസ്റ്റല്‍ റൗണ്ടുകളും അഞ്ച് ഗ്രനേഡുകളും പിടിച്ചെടുത്തു. കുപ്‌വാരയില്‍ പൊലീസും സൈന്യവും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ആയുധശേഖരം കണ്ടെടുത്തത്.

Read Also : ക്ഷീണമോ ഉറക്കമോ അനുഭവപ്പെടുമ്പോൾ വാഹനം ഡ്രൈവ് ചെയ്യരുത്: പൊതുജനങ്ങൾക്ക് നിർദ്ദേശവുമായി പോലീസ്

കഴിഞ്ഞയാഴ്ച, അനന്തനാഗില്‍ വച്ചും എകെ 56 തോക്കുകളും പിസ്റ്റലുകളും കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ്, റെയ്ഡില്‍ വന്‍ ആയുധശേഖരം പിടികൂടിയത്.

കശ്മീരിലെ ബാരാമുള്ളയില്‍ പഞ്ചായത്ത് അധ്യക്ഷനെ കഴിഞ്ഞ ദിവസം ഭീകരര്‍ വെടിവെച്ചുകൊന്ന സാഹചര്യവുമുണ്ടായിരുന്നു. ഗോഷ് ബഗ് ഗ്രാമത്തിലെ സര്‍പഞ്ച് ആയ മന്‍സൂര്‍ അഹമ്മദ് ബാന്‍ഗ്രു ആണ് കൊല്ലപ്പെട്ടത്. ആയുധ ശേഖരം പിടികൂടിയതിനെ തുടര്‍ന്ന് മേഖലയില്‍ സൈന്യം അതീവ ജാഗ്രതയിലാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button