Latest NewsIndiaNews

മാലയിട്ടതോടെ വരന്റെ മുഖത്തടിച്ച്‌ കല്യാണപ്പെണ്ണ് ഇറങ്ങിപ്പോയി: വിവാഹ വേദിയിൽ സംഭവിച്ചത്

രണ്ട് കുടുംബങ്ങളും സംസാരിച്ച്‌ വിവാഹത്തിനായി എല്ലാ ഒരുക്കവും പൂര്‍ത്തിയാക്കിയ ശേഷമാണ് ഈ സംഭവം

ലക്‌നൗ: വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരെ അമ്പരപ്പിച്ച് വധു. അണിഞ്ഞൊരുങ്ങി വിവാഹത്തിനെത്തിയ വധു വരന്റെ മുഖത്തടിച്ചിട്ട് ഇറങ്ങിപ്പോയി. ഉത്തര്‍ പ്രദേശിലെ ഹാമിര്‍പൂരിലാണ് എല്ലാവരയും ഞെട്ടിച്ച സംഭവം നടന്നത്.

വരന്‍ ആദ്യം മാലയിട്ടതോടെ വരനെ വധു ഒരു തവണ അടിച്ചു. രണ്ടാമത് ഒരു അടി കൂടി നല്‍കിയതിന് ശേഷം വേദിയില്‍ നിന്നും ഇറങ്ങിപ്പോകുന്ന വധുവിന്റെ ദൃശ്യങ്ങൾ വൈറൽ. വരനും പൂജാരിയും കുടുംബക്കാരും പെൺകുട്ടിയുടെ ഈ പെരുമാറ്റത്തിൽ അമ്പരന്നു.

read also: കെട്ടിട ഉടമയോട് കൈക്കൂലി വാങ്ങി: സര്‍ക്കാർ ഉദ്യോഗസ്ഥൻ വിജിലന്‍സ് പിടിയിൽ

രണ്ട് കുടുംബങ്ങളും സംസാരിച്ച്‌ വിവാഹത്തിനായി എല്ലാ ഒരുക്കവും പൂര്‍ത്തിയാക്കിയ ശേഷമാണ് ഈ സംഭവം നടന്നത്. പെണ്‍കുട്ടിക്ക് വിവാഹത്തിന് താല്‍പര്യമില്ലാത്തതാവാം ഈ സംഭവത്തിന് പിന്നിലെന്നാണ് സോഷ്യല്‍ മീഡിയയിൽ ചിലർ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button