KeralaLatest NewsNews

കണ്ണൂർ വിമാനത്താവളത്തിൽ കാലിൽ കെട്ടി വെച്ച് കടത്തിയ 1042 ഗ്രാം സ്വർണം പിടികൂടി

 

മട്ടന്നൂർ: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. 56 ലക്ഷം രൂപ വിലമതിക്കുന്ന 1042 ഗ്രാം സ്വര്‍ണമാണ് പിടിച്ചത്. സ്വര്‍ണമിശ്രിതം പൊളിത്തീന്‍ ബാഗിലാക്കി കാല്‍മുട്ടിനു താഴെ പാന്റിനുള്ളില്‍ കെട്ടിവച്ചിരിക്കുകയായിരുന്നു.

കസ്റ്റംസും ഡി.ആര്‍.ഐയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. അബുദാബിയില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ എത്തിയ കാസര്‍കോട് സ്വദേശി റഹ്മത്തുള്ള റഷീദ് എന്ന യാത്രികനില്‍നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button