Latest NewsNewsIndia

പശ്ചിമ ബംഗാളില്‍ 10,000 കോടി രൂപ നിക്ഷേപിക്കാന്‍ അദാനി ഗ്രൂപ്പ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 10,000 കോടി രൂപ നിക്ഷേപത്തിന് തയ്യാറെടുത്ത് വ്യവസായ ഭീമന്‍ അദാനി ഗ്രൂപ്പ്. അടുത്ത വര്‍ഷം പശ്ചിമ ബംഗാളില്‍ 10,000 കോടി രൂപ നിക്ഷേപിക്കാന്‍ തയ്യാറാണെന്ന് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചു. ബംഗാള്‍ ഗ്ലോബല്‍ ബിസിനസ് സമ്മിറ്റ് 2022 (ബിജിബിഎസ്) ഉദ്ഘാടന സെഷനിലാണ് അദാനി ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്ത് തങ്ങളുടെ ബിസിനസ് വിപുലീകരിക്കുന്നതിനായി അദാനി ഗ്രൂപ്പ് തുറമുഖം, ഡാറ്റാ സെന്റര്‍, അണ്ടര്‍ സീ കേബിള്‍, സെന്റര്‍ ഓഫ് എക്സലന്‍സ്, വെയര്‍ഹൗസിംഗ്, ലോജിസ്റ്റിക് പാര്‍ക്കുകള്‍ എന്നിവയിലാണ് നിക്ഷേപമിറക്കുക എന്ന് അദാനി പറഞ്ഞു. ഗ്രൂപ്പ് കമ്പനിയായ അദാനി വില്‍മറിന് ഹാല്‍ദിയയില്‍ നിലവില്‍ ഭക്ഷ്യ എണ്ണ പ്ലാന്റ് ഉണ്ട്.

‘ബംഗാളിലെ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുമെന്ന എന്റെ വാഗ്ദാനം ഞാന്‍ സമര്‍പ്പിക്കുകയാണ്,’ ബിജിബിഎസിന്റെ ആറാം പതിപ്പില്‍ പങ്കെടുത്ത അദാനി പറഞ്ഞു. പ്രത്യക്ഷമായും പരോക്ഷമായും 25,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഈ നിക്ഷേപം സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

 

 

 

shortlink

Related Articles

Post Your Comments


Back to top button