KeralaLatest NewsIndia

കെഎസ്ആർടിസി ബസിൽ പീഡനത്തിന് ഇരയായെന്ന് പരാതി നൽകിയ പിജി വിദ്യാർത്ഥിനിക്ക് നേരെ പ്രതി ഡ്രൈവർ ഷാജഹാന്റെ ഭീഷണി

ഗ്ലാസ് നീക്കാനെന്ന വ്യാജേനെ യുവതിക്ക് സമീപമെത്തിയ ഷാജഹാൻ ജനനേന്ദ്രിയം തന്റെ തുടയിൽ ഉരസുകയും സ്വകാര്യ ഭാഗങ്ങളിൽ പിടിച്ച് അമർത്തുകയും ചെയ്തു

പത്തനംതിട്ട: കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡ്രൈവർ ഷാജഹാനെതിരെ പരാതി നൽകിയതിന് കുട്ടിക്ക് ഭീഷണി. പത്തനംതിട്ട-ബംഗളൂരു കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസിൽ പീഡനത്തിന് ഇരയായെന്ന് പരാതി നൽകിയ പിജി വിദ്യാർത്ഥിനിയെ പ്രതിയായ ഡ്രൈവർ ഷാജഹാൻ ഭീഷണിപ്പെടുത്തിയതായി പരാതി.  പരാതിയുമായി മുന്നോട്ടു പോയാൽ കാണിച്ചു തരാമെന്നും നിന്നെ ഞാൻ കോടതി കയറ്റുമെന്നും ഷാജഹാൻ പരാതിക്കാരിയുടെ വാട്സാപ്പിലേക്ക് സന്ദേശമയച്ചു.

യുവതി ഈ സന്ദേശം കെഎസ്ആർടിസി വിജിലൻസിന് കൈമാറിയിട്ടുണ്ട്. യാത്രക്കാരുടെ റിസർവേഷൻ ലിസ്റ്റ് നോക്കിയാണ് ഷാജഹാൻ യുവതിയുടെ നമ്പർ കൈക്കലാക്കിയത്. തനിക്കെതിരേ യുവതി പരാതി നൽകിയെന്ന് മനസിലാക്കിയായിരുന്നു ഷാജഹാന്റെ നീക്കം. തുടർന്ന് മൂന്നു തവണ ഇയാൾ യുവതിയെ വിളിക്കാൻ ശ്രമിച്ചു. എന്നാൽ യുവതി ഫോണെടുത്തില്ല. തുടർന്നാണ് വാട്സാപ്പിലേക്ക് ശബ്ദസന്ദേശം അയച്ചത്. അതിനിടെ ഡ്രൈവർ ഷാജഹാന് എതിരായ പരാതി ഒതുക്കാൻ കെഎസ്ആർടിസി വിജിലൻസ് ഓഫീസർ ഷാജു ലോറൻസിന്റെ നേതൃത്വത്തിൽ ശ്രമം ആരംഭിച്ചുവെന്നും ആരോപണമുണ്ട്.

read also: വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഷാജഹാൻ മുൻപും സ്ത്രീകളോട് മോശമായി പെരുമാറി: ഉന്നതരാഷ്ട്രീയബന്ധത്തിൽ തിരിച്ചെത്തി

സംഭവം സംബന്ധിച്ച വിശദീകരണത്തിനായി ഷാജുവിനെ വിളിച്ച മാധ്യമ പ്രവർത്തകരോട് പരാതിയെ കുറിച്ച് തനിക്ക് ഓർമയില്ലെന്നും ബുക്ക് പരിശോധിക്കണമെന്നുമാണ് ഇയാൾ മറുപടി നൽകിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കീഴുദ്യോഗസ്ഥരോട് മാധ്യമ പ്രവർത്തകരുടെ ഫോൺ എടുക്കേണ്ടെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. യുവതിയുടെ പരാതിയിൽ മൊഴി എടുക്കുന്നതിനായി വിജിലൻസ് സംഘം ബംഗളൂരുവിലേക്ക് പോകുന്നുമുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നിനാണ് സംഭവം ഉണ്ടായത്.

ബസിന്റെ ജനൽപ്പാളി നീക്കാൻ സാധിക്കാതെ വന്നപ്പോൾ ഇവർ ഷാജഹാന്റെ സഹായം തേടുകയായിരുന്നു. ദീർഘദൂര സർവീസുകളിൽ രണ്ട്‌ ്രൈഡവർമാരാണുണ്ടാവുക. ഇരുവരും മാറി മാറി ഓടിക്കും. മറ്റൊരു ഡ്രൈവർ ഓടിച്ചു കൊണ്ടിരുന്നപ്പോഴാണ് ഷാജഹാന്റെ സഹായം യുവതി തേടിയത്. ഗ്ലാസ് നീക്കാനെന്ന വ്യാജേനെ യുവതിക്ക് സമീപമെത്തിയ ഷാജഹാൻ ജനനേന്ദ്രിയം തന്റെ തുടയിൽ ഉരസുകയും സ്വകാര്യ ഭാഗങ്ങളിൽ പിടിച്ച് അമർത്തുകയും ചെയ്തുവെന്നാണ് പരാതി.

അപ്രതീക്ഷിതമായ നടപടിയിൽ ഭയന്നു പോയ തനിക്ക് ആ സമയം ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ലെന്നും ബംഗളൂരുവിലെ വീട്ടിലെത്തിയ ശേഷമാണ് പരാതി നൽകുന്നതെന്നും യുവതിയുടെ പരാതിയിലുണ്ട്. പരാതിയില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് ഓഫീസര്‍ അന്വേഷണം തുടങ്ങി. ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് കൃഷ്ണഗിരിക്ക് സമീപം വച്ചാണ് പീഡനശ്രമം ഉണ്ടായത് എന്നാണ് പരാതിയില്‍ പറയുന്നത്. യുവതി ബംഗളൂരുവില്‍ എത്തിയതിന് ശേഷം ഇ-മെയിലിലാണ് പരാതി നല്‍കിയത്. പോലീസിൽ പരാതി നൽകിയിട്ടില്ല.

shortlink

Post Your Comments


Back to top button