CinemaLatest NewsNewsIndiaBollywood

ഗംഗുഭായി ഏപ്രിൽ 26 മുതൽ നെറ്റ്ഫ്ലിക്സില്‍

 

ആലിയ ഭട്ട്  നായികയായെത്തിയ സഞ്ജയ് ലീല ബന്‍സാലി ചിത്രം ഗം​ഗുഭായ് കത്തിയവാഡി ഒടിടിയിലേക്കെത്തുന്നു. നെറ്റ്ഫ്ലിക്സിലൂടെ ഏപ്രില്‍ 26ന് ആണ് റിലീസ്.
കാമാത്തിപ്പുര പശ്ചാത്തലമാക്കുന്ന ചിത്രമാണ് ​ഗം​ഗുഭായ് കത്തിയവാഡി. ‘പദ്‍മാവതി’നു ശേഷം എത്തുന്ന ബന്‍സാലി ചിത്രമാണ്. ഫെബ്രുവരി 25ന് തിയറ്ററുകളിലെത്തിയ ചിത്രം 100 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു.
ബന്‍സാലി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സഞ്ജയ് ലീല ബന്‍സാലിയും പെന്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ ഡോ. ജയന്തിലാല്‍ ഗാഡയും ചേര്‍ന്നാണ് നിര്‍മ്മാണം.
ആദ്യദിനം ചിത്രം നേടിയത് 10.50 കോടിയായിരുന്നു. അടുത്തദിവസം 13.32 കോടിയും നേടിയിരുന്നു. ചിത്രം ഇന്ത്യയില്‍ നിന്നു മാത്രം ആദ്യവാരം നേടിയ കളക്ഷന്‍ 68.93 കോടി രൂപയായിരുന്നു. കോവിഡിന് ശേഷമുള്ള ബോളിവുഡ് ബോക്സ് ഓഫീസ് പരിശോധിച്ചാല്‍ ഏറ്റവും മികച്ച മൂന്നാമത്തെ ആദ്യവാര കളക്ഷന്‍ ആണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button