ThiruvananthapuramNattuvarthaLatest NewsKeralaNews

ലൗ ജിഹാദ് പരാമര്‍ശം: ജോര്‍ജ് എം തോമസിന് പരസ്യശാസന നൽകുമെന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റി

ജോര്‍ജ് എം. തോമസ് പറഞ്ഞത് പാര്‍ട്ടി നിലപാടിന് വിരുദ്ധമായ അഭിപ്രായമാണെന്നും ഇത്തരം കാര്യങ്ങളില്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും സിപിഐഎം നിര്‍ദേശം നല്‍കി

കോഴിക്കോട് : ലൗ ജിഹാദ് പരാമര്‍ശത്തില്‍ മുന്‍ എംഎല്‍എ ജോര്‍ജ് എം.തോമസിനെ പരസ്യശാസനയ്ക്ക് വിധേയമാക്കാന്‍ സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനം. ജില്ലാ സെക്രട്ടറി പി മോഹനന്‍ മാഷാണ് ഇക്കാര്യം അറിയിച്ചത്.

Also Read : പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ തുടരും: നിരോധനാജ്ഞ നീട്ടിയത് ഞായറാഴ്ച  വരെ

ജോര്‍ജ് എം. തോമസ് പറഞ്ഞത് പാര്‍ട്ടി നിലപാടിന് വിരുദ്ധമായ അഭിപ്രായമാണെന്നും ഇത്തരം കാര്യങ്ങളില്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും സിപിഐഎം നിര്‍ദേശം നല്‍കി.

വീഴ്ച പാര്‍ട്ടി ഗൗരവമായി പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും പരസ്യമായി നടത്തിയ പ്രതികരണമെന്ന നിലയില്‍ അത് പാര്‍ട്ടി ആവര്‍ത്തിച്ച് തള്ളി കളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. അത്തരമൊരു അഭിപ്രായപ്രകടനം നടത്തിയെന്നതിന്റെ പേരില്‍ അദ്ദേഹം കൂടി അംഗീകരിച്ച് കൊണ്ട് അദ്ദേഹത്തെ പരസ്യമായി ശാസനയ്ക്ക് വിധേയമാക്കാന്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി തീരുമാനിച്ചതായും മോഹനൻ മാഷ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button