Latest NewsNewsIndia

ബുൾഡോസറിൽ കയറി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ: ഗുജറാത്തിലെ ജെസിബി പ്ലാന്റ് സന്ദർശിച്ചു

ഗാന്ധിനഗർ: ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഗുജറാത്തിലെ ജെസിബി ഫാക്ടറിയിൽ സന്ദർശനം നടത്തി. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനോടൊപ്പം സബർമതി ആശ്രമത്തിലെത്തിയ ബോറിസ് ജോൺസൺ തൊട്ടുപിന്നാലെ ബ്രിട്ടീഷ് കമ്പനിയായ ജെസിബിയുടെ ഫാക്ടറി സന്ദർശിക്കുകയായിരുന്നു. നേരത്തെ, ബോറിസ് ജോൺസൺ പ്രമുഖ വ്യവസായി ഗൗതം അദാനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

വഡോദരയ്‌ക്ക് സമീപം പഞ്ച്മഹലിലെ വ്യാവസായിക നഗരമായ ഹലോളിലെ പുതിയ ജെസിബി ഫാക്ടറിയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി നിർമ്മാണം പൂർത്തിയായ ഒരു ബുൾഡോസറിൽ കയറി, മാദ്ധ്യമപ്രവർത്തകരെ അഭിവാദ്യം ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഫാക്ടറിയിലെ ജീവനക്കാരോടും ബോറിസ് ജോൺസൺ ആശയവിനിമയം നടത്തി. ബോറിസ് ജോൺസൺ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button