Latest NewsIndia

ലോകാരോഗ്യ സംഘടനാ തലവന് പുതിയ പേരിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

നൂറ്റാണ്ടുകളായി ഇന്ത്യൻ സംസ്‌കാരത്തിൽ ഈ ചെടിയെ ആരാധിക്കുന്നെന്നും ലോകാരോഗ്യ സംഘടനയുടെ തലവനോട് പ്രധാനമന്ത്രി പറഞ്ഞു.

അഹമ്മദാബാദ്: ലോകാരോഗ്യ സംഘടനാ തലവന് ​ഗുജറാത്തി പേരിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാന്ധിനഗറിൽ നടന്ന ഗ്ലോബൽ ആയുഷ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇന്നൊവേഷൻ ഉച്ചകോടിക്കിടെയാണ് ട്രെഡോസ് അദാനോം ഗെബ്രിയേസസിന് മോദി ‘തുളസിഭായ്’ എന്ന പേര് നൽകിയത്. ഗെബ്രിയേസസിന്റെ അഭ്യർത്ഥന മാനിച്ചാണ് മോദി പേരിട്ടത്.

‘ഞാൻ ഇപ്പോൾ ഒരു പക്കാ ഗുജറാത്തിയായി മാറിയിരിക്കുന്നു. എനിക്കൊരു ഗുജറാത്തി പേര് തരൂ,’ എന്ന് ഗെബ്രയേസസ് പറഞ്ഞതിന് പിന്നാലെയാണ് മോദി ഗെബ്രയേസസിനെ തുളസിഭായ് എന്ന് വിളിച്ചത്. ഇതിന് പിന്നാലെ, തുളസിയുടെ ഔഷധ ഗുണങ്ങളെപ്പറ്റി പ്രധാനമന്ത്രി പറഞ്ഞു. നൂറ്റാണ്ടുകളായി ഇന്ത്യൻ സംസ്‌കാരത്തിൽ ഈ ചെടിയെ ആരാധിക്കുന്നെന്നും ലോകാരോഗ്യ സംഘടനയുടെ തലവനോട് പ്രധാനമന്ത്രി പറഞ്ഞു.

വിവിധ രോഗങ്ങൾക്ക് ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഫലപ്രദമായ ഔഷധ സസ്യമാണ് തുളസിയെന്നും പുരാതന കാലത്ത് മുറിവുകളും മറ്റ് വേദനകളും അണുബാധകളും ചികിത്സിക്കാൻ തുളസി പോലുള്ള ഔഷധങ്ങൾ ഉപയോഗിച്ചിരുന്നെന്നും മോദി പറഞ്ഞു.

‘മഹാത്മാഗാന്ധിയുടെ ഈ നാട്ടിൽ നിങ്ങളെ തുളസീഭായ് എന്ന് വിളിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്,’ മോദി പറഞ്ഞു. ഇന്ത്യ മെഡിക്കൽ ടൂറിസത്തിന് പേരുകേട്ടതാണെന്നും വിദേശ പൗരന്മാർക്ക് ഇന്ത്യയിലേക്ക് വരാനും ആയുഷ് ചികിത്സ പ്രയോജനപ്പെടുത്താനും താൽപ്പര്യമുണ്ടെങ്കിൽ, ആയുഷ് വിസ ഒരുക്കുമെന്നും മോദി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button