KeralaLatest NewsNews

ആര്‍.ബാലകൃഷ്ണ പിള്ളയുടെ കോടികളുടെ സ്വത്ത്, മൂന്നിലൊന്ന് വേണമെന്നാവശ്യപ്പെട്ട് മകള്‍

കൊല്ലം: മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണ പിള്ളയുടെ സ്വത്ത് സംബന്ധമായ തര്‍ക്കം രൂക്ഷമാകുന്നു. കോടികളുടെ സ്വത്തില്‍ നിന്ന് മൂന്നിലൊന്ന് ഭാഗം വേണമെന്നാവശ്യപ്പെട്ട് ബാലകൃഷ്ണ പിള്ളയുടെ മകള്‍ രംഗത്ത് എത്തി. അതേസമയം, സ്വത്ത് തര്‍ക്കം പരിഹരിക്കാന്‍ കോടതി നിര്‍ദ്ദേശപ്രകാരം ബുധനാഴ്ച നടന്ന മധ്യസ്ഥ ചര്‍ച്ച പരാജയപ്പെട്ടു. ഇതോടെ കൊട്ടാരക്കര സബ് കോടതി, കേസില്‍ വിശദമായ വാദം കേള്‍ക്കും.

Read Also : ഭാര്യ ഗർഭിണി, അവളുടെ വയറ്റിൽ വളരുന്ന കുട്ടിയുടെ അച്ഛൻ സഹപ്രവർത്തകൻ: ഡികെയുടെ ജീവിതത്തിലെ വില്ലൻ മുരളി വിജയ്

ബാലകൃഷ്ണ പിള്ളയുടെ പേരിലുള്ള വസ്തുവകകളുടെ മൂന്നിലൊന്ന് ഭാഗം വേണമെന്നാണ് മൂത്തമകള്‍ ഉഷ മോഹന്‍ദാസിന്റെ ആവശ്യം. സഹോദരങ്ങളായ ബിന്ദു ബാലകൃഷ്ണന്‍, കെബി ഗണേഷ്‌കുമാര്‍ എംഎല്‍എ എന്നിവരാണ് കേസിലെ എതിര്‍കക്ഷികള്‍. ഏപ്രില്‍ ആറിന് നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ ഉഷ തന്റെ ആവശ്യം ഉന്നയിച്ചിരുന്നു. ഇതിനുള്ള മറുപടി പറയാന്‍ ഗണേഷ്‌കുമാര്‍ സമയം ചോദിച്ചിരുന്നു. തുടര്‍ന്നാണ്, ബുധനാഴ്ച ചര്‍ച്ച നടന്നത്. ഈ ചര്‍ച്ചയില്‍ വിട്ടുവീഴ്ചക്ക് ഗണേഷ്‌കുമാര്‍ തയ്യാറായില്ല.

പിതാവിന്റെ പേരില്‍ വ്യാജ വില്‍പത്രം തയ്യാറാക്കിയെന്ന ഹര്‍ജിയുമായാണ് ഉഷ കോടതിയിലെത്തിയത്. വില്‍പത്രം വ്യാജമല്ലെന്ന് തെളിയിക്കേണ്ട ബാധ്യതയുള്ളതിനാല്‍ കോടതിയില്‍ കേസ് നടക്കട്ടെ എന്ന നിലപാടാണ് ഉഷ സ്വീകരിക്കുന്നത്. ഇതോടെ മധ്യസ്ഥ ചര്‍ച്ച അവസാനിച്ചു. മധ്യസ്ഥ ചര്‍ച്ച നടത്തിയ അഡ്വ. എന്‍. സതീഷ്ചന്ദ്രന്‍ കോടതിക്ക് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറും.

ബാലകൃഷ്ണ പിള്ളയുടെ പേരില്‍ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളുണ്ടെന്ന് കോടതിയില്‍ ഉഷ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. 33 വസ്തുവകകളുടെ പൂര്‍ണ വിവരങ്ങള്‍ മകള്‍ ഉഷ കൊട്ടാരക്കര സബ് കോടതിയില്‍ ഹാജരാക്കിയ സത്യവാങ്മൂലത്തിലുണ്ട്.
വാളകം, കൊട്ടാരക്കര, അറയ്ക്കല്‍, ചക്കുവരക്കല്‍, ഇടമുളക്കല്‍ വില്ലേജുകളിലെ 29 ഇടങ്ങളിലായി 50 ഏക്കറോളം സ്ഥലം ഉണ്ട്. മിക്ക സ്ഥലങ്ങളും ഉയര്‍ന്ന വില ലഭിക്കുന്ന പ്രദേശങ്ങളാണ്.

കൊടൈക്കനാലില്‍ ഇരുനില കെട്ടിടം, വാളകത്തെ രാമവിലാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും പരിസരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും, മാര്‍ത്താണ്ഡന്‍കര തിങ്കള്‍കരിക്കകത്ത് സ്‌കൂള്‍, അറക്കല്‍ വില്ലേജില്‍ രാമവിലാസം ബിഎഡ് കോളേജ് എന്നിവയും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 270 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും പിതാവിന്റെ പേരിലുണ്ടെന്ന് ഉഷ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button