Latest NewsNewsIndia

ലോകത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ് ഭീകരവാദം, ഭീകരരോട് ഒരിക്കലും സഹിഷ്ണുത കാണിക്കില്ല : അമിത് ഷാ

ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ് ഭീകരവാദമെന്ന് അദ്ദേഹം പറഞ്ഞു. സഹിഷ്ണുതയാണ് സര്‍ക്കാരിന്റെ നയം. എന്നാല്‍, ഭീകരവാദികളോട് ഒരു ഒരുതരത്തിലും സഹിഷ്ണുത കാട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. ഡല്‍ഹി അംബേദ്കര്‍ ഇന്റര്‍നാഷണല്‍ ഓഡിറ്റോറിയത്തില്‍ എന്‍ഐഎ സ്ഥാപക ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also : മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഭീകരതയോട് സഹിഷ്ണുതയില്ലാത്ത നയമാണ് സ്വീകരിക്കുന്നതെന്നും ഈ വിപത്തിനെ ഇന്ത്യയില്‍ നിന്നു വേരോടെ പിഴുതെറിയാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജമ്മു കശ്മീരില്‍ തീവ്രവാദ ഫണ്ടിംഗിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ തീവ്രവാദത്തെ തടയാന്‍ ഏറെ സഹായിച്ചതായും അദ്ദേഹം പറഞ്ഞു.

ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം ചില മനുഷ്യാവകാശ ഗ്രൂപ്പുകള്‍ തലപൊക്കാറുണ്ടെന്നും മനുഷ്യാവകാശ ലംഘനങ്ങളുടെ ഏറ്റവും വലിയ കാരണം ഭീകരതയാണെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലെ ഭീകര സംഘടനകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിനും തീവ്രവാദ ശൃംഖലകള്‍ തകര്‍ക്കുന്നതിനും എന്‍ഐഎയെ ആഭ്യന്തര മന്ത്രി അഭിനന്ദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button