AlappuzhaLatest NewsKeralaNattuvarthaNews

കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം : രണ്ടുപേർക്ക് പരിക്ക്

ഓട്ടോഡ്രൈവർ കൊറ്റംകുളങ്ങര വാർഡിൽ കുറ്റിപ്പുറത്ത് വീട്ടിൽ ശരത് പ്രസാദ് (38) കാലിന് ഗുരുതര പരിക്കേറ്റു

ആലപ്പുഴ: എ സി റോഡിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്കും യാത്രക്കാരനും പരിക്ക്. ഓട്ടോഡ്രൈവർ കൊറ്റംകുളങ്ങര വാർഡിൽ കുറ്റിപ്പുറത്ത് വീട്ടിൽ ശരത് പ്രസാദ് (38) കാലിന് ഗുരുതര പരിക്കേറ്റു. ഇയാൾ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ എസി റോഡിൽ കുമാരവൈജന്തി വായനശാലയ്ക്ക് സമീപമായിരുന്നു അപകടം. ആലപ്പുഴ ഭാഗത്ത് നിന്ന് കിഴക്കോട്ട് പോകുകയായിരുന്നു ഓട്ടോറിക്ഷയും ആലപ്പുഴ ഭാഗത്തേക്ക് വരികയായിരുന്നു കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.

Read Also : ‘കളികൾ കാണാൻ കിടക്കുന്നതേയുള്ളൂ’, ബോളിവുഡിൽ സണ്ണി ലിയോണിനൊപ്പം അഭിനയിക്കാൻ ശ്രീശാന്ത് റെഡി

എസി റോഡ് നവീകരണത്തിന്റെ ഭാഗമായി ഒരുവശം പൊളിച്ചിട്ടിരിക്കുകയായിരുന്നു. ടാർ ചെയ്ത വശത്തൂടെ പോകുകയായിരുന്ന ഓട്ടോയിൽ എതിരെ വന്ന കാർ ഇടിച്ച ശേഷം സമീപത്തെ ട്രാൻസ്ഫോർമർ പോസ്റ്റിലിടിച്ച് നിൽക്കുകയായിരുന്നു.

ഓട്ടോയിൽ കുടുങ്ങി കിടന്ന ശരത്തിനെ അഗ്നിരക്ഷാസേനയെത്തിയാണ് പുറത്തെടുത്തത്. യാത്രക്കാരന് കൈക്ക് നിസാര പരിക്കാണുണ്ടായത്. ഇയാൾ ജനറൽ ആശുപത്രിയിൽ ചികിത്സതേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button