KeralaLatest NewsNewsLife StyleDevotionalSpirituality

രാമൻ സീതക്ക് ഇറച്ചി വേവിച്ച് കൊടുത്തു, സീത മാനിന് പുറകെ ഓടിയത് മാനിന്റെ ഇറച്ചി ഭക്ഷണമാക്കാൻ: ഡോ.അസീസ് തരുവണ

കൊച്ചി: നോർത്ത് ഇന്ത്യയിൽ രാമനവമി, ഹനുമാന്‍ ജയന്തി തുടങ്ങിയ ആഘോഷങ്ങൾക്കിടെ ഉണ്ടാകുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഭാരതസംസ്കാരത്തെ കുറിച്ച് വ്യത്യസ്ത നിരീക്ഷണവുമായി അധ്യാപകനും എഴുത്തുകാരനുമായ ഡോ. അസീസ് തരുവണ. മാംസാഹാരത്തെയും ഭാരത സംസ്‌കാരത്തെയും കുറിച്ച് നുണപ്രചരണങ്ങളാണ് സംഘപരിവാര്‍ നടത്തുന്നതെന്ന് ധൂൾ ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. രാമൻ സീതക്ക് ഇറച്ചി വേവിച്ച് കൊടുത്തതായി രാമായണത്തിൽ പറയുന്നുണ്ടെന്നും, സീത മാനിന് പുറകെ ഓടിയത് മാനിന്റെ ഇറച്ചി ഭക്ഷണമാക്കാൻ വേണ്ടിയാണെന്നും അസീസ് രാമായണത്തിൽ പറയുന്ന വാചകങ്ങൾ ഉദ്ധരിച്ച് ചൂണ്ടിക്കാട്ടുന്നു. അസീസിന്റെ വാക്കുകൾ ഇങ്ങനെ:

‘രാമായണത്തെ കുറിച്ച് മൂന്ന് തരം പാഠങ്ങളുണ്ട്. ഇതിൽ ഗൗണ്ടിയ പാഠത്തിൽ രാമനും ജബാലിയും തമ്മിലുള്ള സംസാരത്തെ കുറിച്ച് ഒരു ഭാഗമുണ്ട്. അതിൽ ബുദ്ധമത ആശയങ്ങൾ ജബാലി രാമനോട് പറയുന്നു. ആ സമയത്ത് രാമൻ പറയുന്നത് ‘ബുദ്ധൻ നാസ്ഥികനും ചോരനുമാണ്. യുക്തിവാദിയും കള്ളനുമാണ്. അയാളുമായിട്ട് അടുക്കരുത്’ എന്നാണ്. ജബാലി വൃദ്ധാന്തത്തിൽ ഇക്കാര്യം പറയുന്നുണ്ട്. ബുദ്ധമതവും ബ്രാഹ്മണ മതവും തമ്മിലുള്ള തമ്മിലടിയും കാണാം. അതിന്റെ ഭാഗമായിട്ടാണ് ഇറച്ചി കഴിക്കുന്നതിൽ നിന്നും ബ്രാഹ്മണർ മാറിയത്. ഗാന്ധി അടക്കമുള്ളവർ ‘ഇറച്ചി കഴിക്കുന്നവർക്ക് ക്രൂരത കൂടും’ എന്ന വാദഗതി ഉയർത്തിയവരാണ്. അത് വസ്തുതാപരമായ കാര്യമല്ലെന്ന് തെളിയിക്കപ്പെട്ടതാണ്. ലോകത്തെ ഏറ്റവും ക്രൂരനായ ഹിറ്റ്ലർ സസ്യഭുക്ക് ആയിരുന്നു.

Also Read:സ്പീക്കർ എം ബി രാജേഷിന്റെ പേരിൽ വ്യാജ വാട്സാപ്പ് : ജാഗ്രത പാലിക്കാൻ നിർദ്ദേശം

വാത്മീകി രാമായണത്തിന്റെ അയോദ്ധ്യ ഖാണ്ഡത്തിൽ രാമനും സീതയും ലക്ഷ്മണനും കാട്ടിലേക്ക് പോവുകയാണ്. കാട്ടിലെത്തുന്നു. മഹർഷിയുടെ ആശ്രമത്തിൽ എത്തുന്നു. ആ സമയത്ത് അവർക്ക് നൽകിയ ഭക്ഷ്യവസ്തുക്കളിൽ മാംസം ഉൾപ്പെട്ടിരുന്നു എന്ന് അയോദ്ധ്യ ഖാണ്ഡത്തിൽ പറയുന്നു. ഇറച്ചി യാഗം ചെയ്യുന്ന ഒരു രീതി യാഗങ്ങളോട് ചേർന്ന് നിന്നിരുന്നു. സുന്ദര ഖാണ്ഡത്തിൽ സീതയെ രാവണൻ മോഷ്ടിച്ച് കൊണ്ടുപോകുമ്പോൾ, ഏറെ ദുഃഖിതനായി കഴിഞ്ഞ രാമൻ പലതും ഉപേക്ഷിച്ചിരുന്നു. അതിൽ ഒന്ന്, മാംസാഹാരമാണ്. അതിന്റെ അർഥം രാമൻ മുൻപ് മാംസം കഴിച്ചിരുന്നു എന്നാണ്. ഒരു മാനിന്റെ പിന്നാലെ സീത ഓടിയ കഥ നമ്മൾ വായിച്ചിട്ടുണ്ട്. എന്തിനായിരിക്കാം, ഒരു മാനിന്റെ പിന്നാലെ സീത ഓടിയത്? മാനിന്റെ ഭക്ഷണം തന്നെയായിരുന്നു രാമന്റെ ലക്ഷ്യം. രാമൻ, സീതയ്ക്ക് തീയിൽ വേവിച്ച് നൽകിയ മാംസത്തെ കുറിച്ച് പറയുന്നുണ്ട്’, അസീസ് പറയുന്നു.

കടപ്പാട്: ധൂൾ ന്യൂസ്

shortlink

Related Articles

Post Your Comments


Back to top button