KeralaLatest NewsNews

കാനായി കുഞ്ഞിരാമന്റെ ശില്‍പം ഫോട്ടോ എടുക്കാന്‍ ഫീസ്:  പ്രതിഷേധം ശക്തം

 

കോട്ടയം:  കാനായി കുഞ്ഞിരാമൻ നിർമിച്ച അക്ഷരശിൽപ്പത്തിൻ്റെ   ചിത്രമെടുക്കാൻ പണം  ഈടാക്കി കോട്ടയം പബ്ലിക്  ലൈബ്രറി. ഫോട്ടോ എടുക്കുന്നതിന് ഇരുപതും വിഡിയോയ്ക്ക് അൻപതും രൂപയുമാണ് ഭരണസമിതി ഈടാക്കുന്നത്. കാനായി കുഞ്ഞിരാമൻ സൗജന്യമായി നിർമിച്ചു നൽകിയ ശിൽപത്തെ കച്ചവടമാക്കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

2015ലാണ്  അക്ഷരശിൽപം പബ്ലിക് ലൈബ്രറി അങ്കണത്തിൽ സ്ഥാപിച്ചത്. ആദ്യാക്ഷരം പകർന്നു നൽകുന്ന അമ്മയും കുട്ടികളും പുസ്തകങ്ങളും അടങ്ങുന്ന പ്രധാന ശിൽപത്തിന്  32 അടി ഉയരവും 62 അടി നീളവുമുണ്ട്. ഇതിന് പുറമെ മലയാള ലിപികളുടെ പരിണാമഘട്ടങ്ങൾ വിശദമാക്കുന്ന വട്ടെഴുത്തിന്റെയും കോലെഴുത്തിന്റെയും നിലവിലുള്ള ലിപിയുടെയും മാതൃകകളും ലൈബ്രറി മുറ്റത്ത് കല്ലിൽ കൊത്തി സ്ഥാപിച്ചിട്ടുണ്ട്. ഇവയുടെ ഫോട്ടോയെടുക്കുന്നതിനും വിഡിയോ പകർത്തുന്നതിനുമാണ് ഫീസ് ഏർപ്പെടുത്തിയത്. ശിൽപങ്ങളുടെ പരിപാലനത്തിനാണ് പണം ഈടാക്കുന്നതെന്നാണ് ഭരണസമിതിയുടെ വിശദീകരണം.  തീർത്തും സൗജന്യമായാണ് ശിൽപി കാനായി ശിൽപം നിർമിച്ച് നൽകിയത്. ഉദ്ഘാടന വേളയിൽ ഉപഹാരമായി നൽകിയ 2 ലക്ഷം രൂപയും കാനായി ലൈബ്രറി അധികൃതർക്ക് മടക്കി നൽകി.  ഭരണസമിതിയുടെ നടപടിയിൽ കാനായി കുഞ്ഞിരാമനും പ്രതിഷേധം അറിയിച്ചു. പണപ്പിരിവ് തുടർന്നാൽ സമരത്തിനൊരുങ്ങുകയാണ് സംഘടനകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button