KannurNattuvarthaLatest NewsKeralaNews

ഒമ്പതാംക്ലാസ്സുകാരൻ വീട്ടിൽ ജീവനൊടുക്കി

ചുഴലിയിലെ ചെമ്പോത്ത് ആദിഷാണ് മരിച്ചത്

ശ്രീകണ്ഠപുരം: പതിനാലുകാരനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചുഴലിയിലെ ചെമ്പോത്ത് ആദിഷാണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ 5.30ഓടെ അമ്മ വിളിക്കാന്‍ എത്തിയപ്പോഴാണ് കിടപ്പുമുറിയിലെ ഫാനില്‍ തുണി ഉപയോഗിച്ച്‌ തൂങ്ങിയ നിലയില്‍ ആദിഷിനെ കണ്ടെത്തിയത്. ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Read Also : ‘ജോലി ചെയ്തുവെന്ന് എനിക്ക് തോന്നുന്ന നേതാക്കള്‍ക്ക് വേണ്ടിയാണ് ഞാന്‍ പ്രചാരണം നടത്തുന്നത്’: യാഷ് ബി.ജെ.പിക്കാരനോ?

ബുധനാഴ്ച രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു ആദിഷ്. അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗമാണോ മരണത്തിന് കാരണമായതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ശ്രീകണ്ഠപുരം പൊലീസ് വീട്ടിലെത്തി മൊബൈല്‍ ഫോണടക്കം പരിശോധിച്ചു.

ചുഴലി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ആദിഷ്. ഖത്തര്‍ പ്രവാസിയായ ഷിബു – ധന്യ ദമ്പതികളുടെ മകനാണ്. സഹോദരന്‍: അഭിഷേക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button