Latest NewsNewsIndia

‘നിങ്ങൾക്ക് ഇനിയും അവസരമുണ്ട്, പരീക്ഷ എഴുതാൻ അനുവദിക്കൂ’: മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട ആലിയ ഇന്ന് ക്ലാസിന് പുറത്ത്

ഉഡുപ്പി: കർണാടകയിലെ ഹിജാബ് നിരോധനത്തിനെതിരായ നിയമ പോരാട്ടത്തിൽ മുൻനിരയിലുള്ളയാളാണ് 17 കാരിയായ ആലിയ അസ്സാദി. ക്ലാസ് മുറികളിൽ ഹിജാബ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ആദ്യം അപേക്ഷ നൽകിയവരിൽ ഒരാളാണ് ആലിയ. സംസ്ഥാനതല കരാട്ടെ ചാമ്പ്യൻ കൂടിയായ ആലിയ, ഹിജാബ് ധരിച്ച് തങ്ങളെ പരീക്ഷയെഴുതാൻ അനുവദിക്കണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ബസവരാജ ബൊമ്മെയോട് പറഞ്ഞിരുന്നു. എന്നാൽ, ഇതേവിഷയത്തിൽ ഇന്ന് പരീക്ഷയെഴുതാൻ കഴിയാതെ പരീക്ഷാഹാളിന് പുറത്തായിരിക്കുകയാണ് ആലിയ.

സഹപാഠിയായ വിദ്യാർഥിനിക്കൊപ്പമായിരുന്നു ആലിയ സ്‌കൂളിൽ എത്തിയത്. ഹാൾ ടിക്കറ്റ് സഹിതം പരീക്ഷയെഴുതാൻ തയ്യാറായിട്ടായിരുന്നു ഇവർ വന്നത്. എന്നാൽ, ഹിജാബ് നിരോധന വിധി നിലനിൽക്കുന്നതിനാൽ ഹിജാസ് അഴിച്ച് വെച്ച് ക്ലാസിലേക്ക് കയറാൻ അധ്യാപകർ പലതവണ ആവശ്യപ്പെട്ടെങ്കിലും ഇവർ തയ്യാറായില്ല. ഇതോടെ, സുഹൃത്തിനൊപ്പം ആലിയെയും പരീക്ഷയെഴുതാതെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

Also Read:മുറിവുകൾ വേ​ഗത്തിൽ ഉണങ്ങാൻ

തുടക്കം മുതൽ സ്‌കൂളിൽ ഹിജാബ് അനുവദിക്കണമെന്ന നിലപാടിലാണ് ആലിയ ഉള്ളത്. കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിയോട് ‘ഇന്ത്യയുടെ ഭാവി ഞങ്ങളാണ്. അതിനാൽ ഇന്ത്യയുടെ ഭാവി ഇല്ലാതാക്കുന്നത് തടയാൻ നിങ്ങൾക്ക് ഇനിയും അവസരമുണ്ട്’ എന്ന് ആലിയ പറഞ്ഞിരുന്നു. ഇത് ഏറെ ചർച്ചയായിരുന്നു. ഹിജാബ് നിരോധനം പ്രീ-യൂണിവേഴ്‌സിറ്റി പരീക്ഷയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന നിരവധി വിദ്യാർത്ഥികളെ ബാധിക്കുമെന്ന് ആലിയ ചൂണ്ടിക്കാട്ടി.

‘ഞങ്ങളുടെ ഭാവി നശിപ്പിക്കുന്നത് തടയാൻ നിങ്ങൾക്ക് ഇനിയും അവസരമുണ്ട്. ശരിക്കും ഞങ്ങളാണ് ഇന്ത്യയുടെ ഭാവി. ഹിജാബ് ധരിച്ച് ഞങ്ങളെ പരീക്ഷ എഴുതാൻ അനുവദിക്കാൻ നിങ്ങൾക്ക് ഇനിയും സമയമുണ്ട്. ശരിയായ ഒരു തീരുമാനം എടുക്കൂ. ദയവായി ഇത് പരിഗണിക്കുക. ഞങ്ങൾ ഈ രാജ്യത്തിന്റെ ഭാവിയാണ്’, ആലിയ ട്വീറ്റ് ചെയ്തു.

അതേസമയം, ക്ലാസ് മുറിയിൽ ഹിജാബ് ധരിക്കുന്നതിന് അനുമതി തേടിയുള്ള ഹർജികൾ മാർച്ച് 15ന് കർണാടക ഹൈക്കോടതി തള്ളിയിരുന്നു. സംസ്ഥാന നിരോധനം ശരിവച്ചുകൊണ്ട്, ഹിജാബ് ധരിക്കുന്നത് ഇസ്ലാമിൽ അനിവാര്യമായ മതപരമായ ആചാരമല്ലെന്നും അതിനാൽ, സ്‌കൂൾ യൂണിഫോം പാലിച്ച് വേണം കുട്ടികൾ സ്‌കൂളിലെത്താനെന്നും സുപ്രീം കോടതിയും വിധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button