WayanadLatest NewsKeralaNattuvarthaNews

മൂന്നരവയസ്സുകാരിയ്ക്ക് പീഡനം : പ്രതിക്ക് എട്ടു വർഷം തടവും പിഴയും

ഝാർഖണ്ഡ് സാഹേബ്ഗഞ്ച് സ്വദേശി ഇബ്രാഹിം അൻസാരിയെയാണ് (28) കോടതി ശിക്ഷിച്ചത്

മാനന്തവാടി: മൂന്നരവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് എട്ടു വർഷം തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കൽപറ്റ പോക്സോ കോടതി ശിക്ഷ വിധിച്ചത്. ഝാർഖണ്ഡ് സാഹേബ്ഗഞ്ച് സ്വദേശി ഇബ്രാഹിം അൻസാരിയെയാണ് (28) കോടതി ശിക്ഷിച്ചത്.

പെൺകുട്ടിക്ക് മാനഹാനി വരുത്തിയ കുറ്റത്തിന് മൂന്ന് വർഷം തടവും 5000 രൂപ പിഴയും, പോക്സോ നിയമപ്രകാരം അഞ്ചുവർഷം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.

Read Also : സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു: സിഐക്ക് സ്ഥലം മാറ്റം നൽകി പ്രതികാര നടപടി

2020 മേയിലാണ് കേസിനാസ്പദമായ സംഭവം. മാനന്തവാടി പൊലീസ് ഇൻസ്പെക്ടർ എം.എം. അബ്ദുൽ കരീം, എസ്.ഐ ബിജു ആന്റണി, എ.എസ്.ഐ മനോജ് എന്നിവരാണ് കേസന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button