Latest NewsNewsIndia

ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു: പണപ്പെരുപ്പത്തിന്റെ പേരിൽ മോദി സർക്കാരിനെ ലക്ഷ്യമിട്ട രാഹുൽ ഗാന്ധിക്ക് പറ്റിയ അമളി

ന്യൂഡൽഹി: പണപ്പെരുപ്പം നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ സംസ്ഥാനങ്ങളിൽ കെട്ടിപ്പൊക്കിയ നിരവധി അനധികൃത കെട്ടിടങ്ങൾ പൊളിക്കുന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പണപ്പെരുപ്പം 6.95% ആയി ഉയർന്നപ്പോൾ സ്ഥിര നിക്ഷേപ പലിശ നിരക്ക് 5% ആയി കുറഞ്ഞുവെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

‘നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് പറഞ്ഞത് മറന്നേക്കൂ, പ്രധാനമന്ത്രി മോദിയുടെ ‘മാസ്റ്റർ സ്ട്രോക്ക്’ നിങ്ങളുടെ കഠിനാധ്വാനം ചെയ്ത സമ്പാദ്യം പോലും തകർത്തു’, രാഹുൽ ഗാന്ധി കുറിച്ചു.

ബാങ്ക് സ്ഥിരനിക്ഷേപത്തിൽ പണം സൂക്ഷിക്കുന്നത് പണപ്പെരുപ്പത്തിന്റെ ആഘാതം ഉൾക്കൊള്ളുന്നില്ല എന്നത് ശരിയാണെങ്കിലും, അത് സമീപകാല പ്രതിഭാസമല്ല എന്ന വസ്തുത കോൺഗ്രസ് നേതാവ് മറന്നുപോയോ എന്ന ചോദ്യമാണ് ട്വീറ്റിന് താഴെ ഉയരുന്നത്. പണപ്പെരുപ്പ നിരക്ക് കുറച്ച് വർഷങ്ങളായി ബാങ്ക് ഡെപ്പോസിറ്റ് നിരക്കുകളേക്കാൾ കൂടുതലാണ്. ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം സമീപകാലത്ത് കുറവാണെന്നതാണ് വാസ്തവം. അതായത്, രാഹുൽ ഗാന്ധി പറഞ്ഞതിന് വിരുദ്ധമായി, എഫ്.ഡി റിട്ടേണുകളുടെ പണപ്പെരുപ്പം ക്രമീകരിച്ച യഥാർത്ഥ മൂല്യം താരതമ്യേന ഉയർന്നുവെന്ന് സാരം.

Also Read:രാവിലെ ചായയ്ക്ക് പകരം ഇഞ്ചിച്ചായ കുടിക്കൂ : ​ഗുണങ്ങൾ നിരവധി

സാമ്പത്തിക വിദഗ്ധൻ ഡോ. മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ കാലത്ത് പണപ്പെരുപ്പ നിരക്ക് അതിന്റെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു. 2009-ലെ വാർഷിക പണപ്പെരുപ്പം 10.88 ആയിരുന്നു. അത് 2010-ൽ 11.99 ആയി ഉയർന്നു. അടുത്ത മൂന്ന് വർഷത്തെ നിരക്ക് യഥാക്രമം 8.86, 9.31, 11.06 എന്നിങ്ങനെയായിരുന്നു. കേന്ദ്രത്തിൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതോടെ പണപ്പെരുപ്പ നിരക്ക് കുത്തനെ കുറഞ്ഞു. 2014 മുതൽ, ശരാശരി വാർഷിക പണപ്പെരുപ്പ നിരക്ക് 7% ൽ താഴെയാണ്.

മറുവശത്ത്, ബാങ്ക് ഡെപ്പോസിറ്റ് നിരക്കുകൾ 5-9% പരിധിയിലാണ്. എല്ലാ വർഷവും ഇത് പണപ്പെരുപ്പ നിരക്കിനേക്കാൾ കുറവായിരുന്നു. ഉദാഹരണത്തിന്, 2010-ൽ പണപ്പെരുപ്പം 12% എത്തിയപ്പോൾ, ആർ.ബി.ഐ ഡാറ്റ പ്രകാരം 3 വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് എഫ്.ഡിയുടെ ശരാശരി വരുമാനം 6% മുതൽ 7% വരെ ആയിരുന്നു.

Also Read:ഡല്‍ഹി കലാപ റിപ്പോര്‍ട്ടിങ്, ചാനല്‍ ചര്‍ച്ചകള്‍ പ്രകോപനപരം: മാധ്യമങ്ങൾക്ക് പുതിയ നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍

രാഹുൽ ഗാന്ധിയുടെ ഡാറ്റ പ്രകാരം, നിലവിലെ 1.95% വ്യത്യാസത്തിൽ നിന്ന് 5% മുതൽ 6% വരെ വ്യത്യാസമുണ്ട് എന്നാണ് ഇത്‌ സൂചിപ്പിക്കുന്നത്. സമാനമായ പ്രവണത മറ്റ് വർഷങ്ങളിലും കണ്ടു. കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിലുള്ള യുപിഎ ഭരണകാലത്ത്, പണപ്പെരുപ്പവും ബാങ്ക് നിക്ഷേപ നിരക്കും തമ്മിലുള്ള വ്യത്യാസം നിലവിലെ വ്യത്യാസത്തേക്കാൾ വളരെ കൂടുതലായിരുന്നു. അതായത്, നിലവിലെ സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോൾ, നിക്ഷേപകർക്ക് അവരുടെ പണത്തിന്റെ കൂടുതൽ മൂല്യം ബാങ്കിൽ സൂക്ഷിക്കുന്നതിലൂടെ അക്കാലയളവിൽ നഷ്ടപ്പെട്ടു.

യു.പി.എ സർക്കാരും എൻ.ഡി.എ സർക്കാരും തമ്മിലുള്ള വ്യത്യാസം ഉയർത്തിക്കാട്ടിയാണ് രാഹുൽ ഗാന്ധിയും മറ്റ് കോൺഗ്രസ് നേതാക്കളും ഇത്തരം സെൽഫ് ഗോളുകൾ അടിച്ചുകൂട്ടുന്നത് എന്ന വിമർശനമാണ് എങ്ങും ഉയരുന്നത്. മിക്ക സമയത്തും കോൺഗ്രസ് നേതാക്കൾ മോദി സർക്കാരിനെ ലക്ഷ്യമിട്ട് സാമ്പത്തിക സൂചകങ്ങൾ ഉപയോഗിക്കുമ്പോൾ, അവരുടെ സ്വന്തം സർക്കാരിന്റെ കാലത്തെ കണക്കുകൾ ഏറ്റവും മോശമായിരുന്നുവെന്ന വസ്തുത അവർ മറക്കുകയാണെന്നും ബി.ജെ.പി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button