Latest NewsUAENewsInternationalGulf

വാഹനങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിച്ചില്ലെങ്കിൽ കർശന നടപടി: അറിയിപ്പുമായി റാസൽഖൈമ പോലീസ്

റാസൽഖൈമ: വാഹനങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി റാസൽഖൈമ പോലീസ്. ഇത്തരക്കാർക്ക് 400 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുകളും പിഴയായി ലഭിക്കും.

Read Also: ‘രേഷ്മയുടെ ഭര്‍ത്താവാശാന്‍ മൂത്ത സംഘിയും നാമജപ ജാഥക്കാരനും’: അധിക്ഷേപവുമായി കാരായി രാജന്‍

സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയാണ് റാസൽഖൈമ പോലീസ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. റോഡിൽ മതിയായ അകലം പാലിക്കുന്നത് ഒരാളുടെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് റാസൽഖൈമ പോലീസ് ജനങ്ങൾക്ക് നിർദ്ദേശം നൽകി.

അതേസമയം, ലൈറ്റ് തെളിച്ചും ഹോൺ അടിച്ചും മുന്നിലെ വാഹനങ്ങളെ വഴി മാറാൻ നിർബന്ധിപ്പിച്ചാൽ പിഴ ചുമത്തുമെന്ന് റാസൽഖൈമ പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 400 ദിർഹമാണ് ഇത്തരക്കാർക്ക് പിഴ ചുമത്തുന്നത്. മുന്നിലെ വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കാത്ത ഡ്രൈവിങ് ഗുരുതര അപകടങ്ങൾക്കു കാരണമാകുന്ന സാഹചര്യം കണക്കിലെടുത്താണ് നടപടി.

മറ്റു ഡ്രൈവർമാരോട് ലെയ്ൻ മാറാൻ ഇതേരീതിയിൽ സമ്മർദം ചെലുത്തിയാലും 400 ദിർഹം പിഴ ചുമത്തും. ഇതിനു പുറമേ 4 ബ്ലാക്ക് പോയിന്റും ലഭിക്കും. വാഹനം വേഗംകുറച്ച് ഓടിക്കുന്നവർ വലതുവശത്തെ ലെയ്നുകൾ ഉപയോഗിക്കണം. അപകടങ്ങൾ ഒഴിവാക്കാൻ ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

Read Also: യുഎഇയിലെ ചില ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ് നൽകി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button