Latest NewsNewsIndia

അറപ്പുളവാക്കുന്ന സംഭവം, വിവാഹ സൽക്കാരത്തിനായുള്ള റൊട്ടിയിൽ തുപ്പി പാചകക്കാരൻ: വീഡിയോ വൈറൽ

ന്യൂഡൽഹി: വിവാഹത്തിനായി തയ്യാറാക്കിയ ഭക്ഷണത്തിൽ പാചകക്കാരൻ തുപ്പുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. ഉത്തർപ്രദേശിലാണ് സംഭവം. ഉത്തർപ്രദേശിലെ മോദിനഗറിലാണ് അറപ്പുളവാക്കുന്ന സംഭവം ഉണ്ടായത്. തന്തൂരി നാൻ ചുടുന്നതിന് മുമ്പ് അതിലേക്ക് ഓരോ തവണയായി പാചകക്കാരൻ തുപ്പുന്ന വീഡിയോയാണ് പുറത്തുവന്നത്. എംഎസ്ബി ന്യൂസാണ് ഞെട്ടിക്കുന്ന വീഡിയോ പുറത്തുവിട്ടത്.

വീഡിയോ വൈറലായതോടെ, സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ ഗാസിയാബാദ് പൊലീസ് ഇൻസ്പെക്ടർ നിർദേശം നൽകി. വിവാഹത്തിൽ പങ്കെടുത്തവർ തന്നെയാണ് വീഡിയോ ചിത്രീകരിച്ചത്. പാചകക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. പാചകക്കാരനിൽ നിന്നും കൃത്യമായ വിശദീകരണം തേടാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.

Also Read:ബില്ല് അടച്ചില്ല ഫ്യൂസ് ഊരി : കെഎസ്ഇബി ജീവനക്കാരന് വീട്ടുടമയുടെ മർദ്ദനം

അതേസമയം, ഇതാദ്യമായല്ല ഇത്തരം വീഡിയോ പ്രചരിക്കുന്നത്. കഴിഞ്ഞ വർഷം ഗാസിയാബാദിൽ നിന്ന് സമാനമായ മറ്റൊരു വീഡിയോ പ്രചരിച്ചിരുന്നു. ചിക്കൻ പോയിന്‍റ് എന്ന ധാബയിൽ റൊട്ടി ചുടുന്നതിന് മുമ്പായി അതിൽ പ്രായമുള്ള പാചകക്കാരൻ തുപ്പുന്ന വീഡിയോ ആയിരുന്നു അത്. പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ തമിസുദ്ദീൻ എന്നയാളാണ് ഇത്തരത്തിൽ റൊട്ടിയിൽ തുപ്പിയതെന്ന് കണ്ടെത്തിയിരുന്നു. ബീഹാർ സ്വദേശിയായിരുന്നു ഇയാൾ. പിന്നീട്, പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button