Latest NewsUAENewsInternationalGulf

6.3 ബില്യൺ ദിർഹത്തിന്റെ ഭവന പാക്കേജിന് അംഗീകാരം നൽകി ദുബായ്

ദുബായ്: 6.3 ബില്യൺ ദിർഹത്തിന്റെ ഭവന പാക്കേജിന് അംഗീകാരം നൽകി ദുബായ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് 6.3 ബില്യൺ ദിർഹത്തിന്റെ ഭവന പാക്കേജിന് അംഗീകാരം നൽകിയത്.

Read Also: ഞങ്ങള്‍ക്ക് ആശങ്കയുണ്ട്: നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയതില്‍ ആശങ്ക അറിയിച്ച് ഡബ്ലുസിസി

നഗരത്തിലെ 4,610 എമിറേറ്റികൾക്കുള്ള ഭവനവും ഭൂമിയും ഇതിൽ ഉൾപ്പെടുന്നുണ്ട്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അൽ ഖവാനീജിൽ 1,100 റെസിഡൻഷ്യൽ വില്ലകൾ ഉൾപ്പെടുന്ന ഒരു സംയോജിത ഭവന സമുച്ചയത്തിന്റെ നിർമ്മാണത്തിനും തങ്ങൾ അംഗീകാരം നൽകിയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

സ്ഥിരത ഉറപ്പാക്കാനും പൗരന്മാരുടെ ജീവിത നിലവാരം ഉയർത്താനും ലക്ഷ്യമിട്ടാണ് ഭവന പാക്കേജിന് അംഗീകാരം നൽകിയത്.

Read Also: അതിശക്തമായ കാട്ടുതീ: അമേരിക്കയിലെ ന്യൂമെക്സിക്കോയിൽ വ്യാപക നഷ്ടം, ആയിരങ്ങളെ ഒഴിപ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button