PathanamthittaNattuvarthaLatest NewsKeralaNews

കഞ്ചാവുമായി ത​മി​ഴ്നാ​ട് സ്വ​ദേ​ശി പൊലീ​സ് പി​ടി​യി​ൽ

തി​രു​നെ​ൽ​വേ​ലി സ്വദേശിയായ മ​ല്ല​പ്പു​ഴ​ശേ​രി വ​ഞ്ചി​ത്ത​റ പു​തി​യ​വീ​ട്ടി​ൽ ഷാ​ജി എ​ന്ന​യാ​ളു​ടെ വീ​ട്ടി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ക​ണ്ണ​നാ​ണ് (35) അ​റ​സ്റ്റി​ലാ​യ​ത്

പ​ത്ത​നം​തി​ട്ട: കഞ്ചാവുമായി ത​മി​ഴ്നാ​ട് സ്വ​ദേ​ശി അറസ്റ്റിൽ. തി​രു​നെ​ൽ​വേ​ലി സ്വദേശിയായ മ​ല്ല​പ്പു​ഴ​ശേ​രി വ​ഞ്ചി​ത്ത​റ പു​തി​യ​വീ​ട്ടി​ൽ ഷാ​ജി എ​ന്ന​യാ​ളു​ടെ വീ​ട്ടി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ക​ണ്ണ​നാ​ണ് (35) അ​റ​സ്റ്റി​ലാ​യ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.15 ഓ​ടെ കോ​ഴ​ഞ്ചേ​രി പാ​ർ​ക്ക് ബാ​റി​ന്‍റെ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ നി​ന്നും ആണ് ഇയാൾ പിടിയിലായത്. ഇയാളുടെ കയ്യിൽ നിന്നും 1.700 കി​ലോ ഗ്രാം ​ക​ഞ്ചാ​വ് പി​ടി​ച്ചെടുത്തു.

ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന്, പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി​ക്ക് ന​ൽ​കി​യ നി​ർ​ദേ​ശ​പ്ര​കാ​രം ആ​റ​ന്മു​ള പൊ​ലീ​സ് ന​ട​ത്തി​യ നീ​ക്ക​ത്തി​ലാ​ണ് ഇ​യാ​ൾ കു​ടു​ങ്ങി​യ​ത്.

Read Also : ‘ഈ പ്രദേശത്തുള്ളവർ ഇനി മീൻ കഴിക്കണ്ട’, നിരവധി ആളുകള്‍ ആശുപത്രിയിൽ, വിഷമാണ് മുഴുവൻ

ആ​റ​ന്മു​ള പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ രാ​ഹു​ൽ ര​വീ​ന്ദ്ര​ൻ എ​സ്ഐ ഹ​രീ​ന്ദ്ര​ൻ ന​യ​ൻ പൊലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ജോ​ബി​ൻ ജോ​ർ​ജ്, പ്ര​താ​പ്കു​മാ​ർ, സ​ജീ​ഫ് ഖാ​ൻ, രാ​കേ​ഷ്, മു​ബാ​റ​ക്, ജി​തി​ൻ, ഗ​ബ്രി​യേ​ൽ, സാ​വ​ന്ത്, മി​ല​ൻ, സു​ജ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button