AlappuzhaKeralaNattuvarthaLatest NewsNews

ബിവറേജസ് പ്രീമിയം കൗണ്ടറില്‍ നിന്നും മൂന്ന് തവണ മദ്യം മോഷ്ടിച്ചു : നാലാം തവണ മോഷണത്തിനിടെ പിടിയില്‍

തറ കോഴിമല തൈപ്പറമ്പില്‍ വീട്ടില്‍ ശ്രീനിവാസന്‍ (43) ആണ് അറസ്റ്റിലായത്

ചെങ്ങന്നൂര്‍: ബിവറേജസ് പ്രീമിയം കൗണ്ടറില്‍ നിന്നും മൂന്ന് തവണ മദ്യം മോഷ്ടിച്ചയാള്‍ നാലാം തവണ പിടിയിൽ. ഓതറ കോഴിമല തൈപ്പറമ്പില്‍ വീട്ടില്‍ ശ്രീനിവാസന്‍ (43) ആണ് അറസ്റ്റിലായത്. ചെങ്ങന്നൂര്‍ ബിവറേജസ് ഔട്ട് ലെറ്റിലെ പ്രീമിയം കൗണ്ടറില്‍ നിന്നും വില കൂടിയ വിദേശ മദ്യം മോഷ്ടിക്കവെയാണ് ഇയാൾ പിടിയിലായത്.

പ്രീമിയം കൗണ്ടറില്‍ നിന്നും മോഷ്ടിച്ച 1800 രൂപ വില വരുന്ന രണ്ട്‌ കുപ്പി മദ്യം അടിവസ്ത്രത്തിലൊളിപ്പിച്ച്‌ കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ജീവനക്കാര്‍ ഇയാളെ പിടികൂടിയത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

Read Also : അനുസരിച്ചാൽ പത്മഭൂഷൺ, ഇല്ലെങ്കിൽ പ്രത്യാഘാതം, പ്രിയങ്കാ ഗാന്ധിയിൽനിന്ന് 2കോടിക്ക് പെയിന്റിംഗ് വാങ്ങേണ്ടിവന്നു: റാണ കപൂർ

നേരത്തെ, മൂന്ന് തവണ ഇവിടെ നിന്നും സമാനമായ രീതിയില്‍ ഇയാള്‍ മദ്യം കടത്തിയിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button