ErnakulamLatest NewsKeralaNattuvarthaNews

പിതാവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ പിന്നില്‍ ലോറിയിടിച്ച്‌ അഞ്ചാം ക്ലാസുകാരന് ദാരുണാന്ത്യം

നമ്പ്യാപുരം കരിപ്പേല്‍ സെബാസ്റ്റ്യന്റെ മകന്‍ ആവ്റോണ്‍ (10) ആണ് മരിച്ചത്

പള്ളുരുത്തി: പിതാവിനും സഹോദരിക്കുമൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അഞ്ചാം ക്ലാസുകാരൻ ലോറിയിടിച്ച്‌ മരിച്ചു. നമ്പ്യാപുരം കരിപ്പേല്‍ സെബാസ്റ്റ്യന്റെ മകന്‍ ആവ്റോണ്‍ (10) ആണ് മരിച്ചത്.

ശനിയാഴ്ച രാത്രി എട്ടരയോടെയാണ് അപകടം നടന്നത്. പള്ളുരുത്തി മാരമ്പിള്ളി ക്ഷേത്രത്തിനു സമീപം ഇവര്‍ സഞ്ചരിച്ച ബൈക്കിനു പിന്നില്‍ ലോറി ഇടിക്കുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആവ്റോണിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

Read Also : സോപ്പ് തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സഹോദരി അയന ചികിത്സയിലാണ്. കെ.എസ്.ആര്‍.ടി.സി ജീവനക്കാരനാണ് സെബാസ്റ്റ്യന്‍. മാതാവ്: പ്രിന്‍സി.പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആവ്റോണ്‍. മ‍ൃതദേഹം സംസ്കരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button