USALatest NewsNewsInternational

9/11ന് ശേഷം അമേരിക്കയിൽ തുടർ ആക്രമണങ്ങൾ നടത്താൻ ബിൻ ലാദൻ പദ്ധതിയിട്ടിരുന്നു: റിപ്പോർട്ട് പുറത്ത്

ന്യൂയോർക്ക്: 2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിനു പിന്നാലെ തുടർ ആക്രമണങ്ങൾ നടത്താൻ അൽ ഖായിദ തലവൻ ഉസാമ ബിൻ ലാദൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ശേഷം യാത്രാ വിമാനങ്ങൾക്കു പകരം സ്വകാര്യ ജെറ്റുകൾ ഉപയോഗിച്ച് തുടർ ആക്രമണങ്ങൾ നടത്തണമെന്നായിരുന്നു ലാദൻ നിർദ്ദേശം നൽകിയിരുന്നത്.

അതിന് കഴിഞ്ഞില്ലെങ്കിൽ റെയിൽവേ പാളങ്ങളിൽ 12 മീറ്ററോളം മുറിച്ചുകളഞ്ഞ് അപകടങ്ങൾ ഉണ്ടാക്കണമെന്നും ഇതുവഴി, നൂറുകണക്കിന് ആളുകളെ കൊല്ലാമെന്ന് ലാദൻ പദ്ധതിയിട്ടിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

കടുത്തുരുത്തി പ്രണയത്തട്ടിപ്പ്, പെണ്‍കുട്ടികളെ കടത്തിക്കൊണ്ടു പോയവര്‍ക്ക് അധോലോകവുമായി ബന്ധം

അതേസമയം, വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് പിന്നാലെ, യുഎസ് അഫ്ഗാനിസ്ഥാനെ ലക്ഷ്യമിട്ട് യുദ്ധം തുടങ്ങുമെന്ന് ലാദൻ പ്രതീക്ഷിച്ചിരുന്നില്ല. യുഎസിന്റെ തിരിച്ചടി ലാദന് അപ്രതീക്ഷിതമായിരുന്നുവെന്ന് സംഘാംഗങ്ങൾക്ക് ലാദൻ അയച്ച എഴുത്തിൽ വ്യക്തമാകുന്നു. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനു പിന്നാലെ മൂന്നു വർഷത്തോളം ഒളിവിൽ കഴിഞ്ഞ ലാദൻ ഇക്കാലയളവിൽ സംഘാംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നില്ല.

കാ​ണാ​താ​യ പ​ല പെ​ണ്‍​കു​ട്ടി​ക​ളും ആ​ദ്യ​മെ​ത്തി​യത് മ​ല​ബാ​ര്‍ മേ​ഖ​ല​യിൽ: കോൾ വിവരങ്ങൾ ശേഖരിച്ച് പോലീസ്

2004ൽ അൽ ഖായിദ അംഗങ്ങളുമായി ബന്ധപ്പെട്ട ലാദൻ, 9/11ന് നടന്ന ആക്രമണത്തിന് സമാനമായ ആക്രമണങ്ങൾ നടത്തണമെന്ന് ആവശ്യപ്പെട്ടു. വിമാനത്താവളങ്ങളിലെ സുരക്ഷാ നടപടിക്രമങ്ങൾ കടുപ്പിച്ചതിനാൽ ചാർട്ടർ വിമാനം സംഘടിപ്പിക്കാനും അൽ ഖായിദയുടെ രാജ്യാന്തര യൂണിറ്റിന്റെ തലവന് അയച്ച കത്തിൽ ലാദൻ ആവശ്യപ്പെടുന്നുണ്ട്. വിമാനം ഉപയോഗിച്ചുള്ള ആക്രമണത്തിന് ബുദ്ധിമുട്ടാണെങ്കിൽ യുഎസ് റെയിൽവേയെ ലക്ഷ്യമിടണമെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു.

യുഎസ് നേവി സീലിന്റെ രേഖകൾ ഉദ്ധരിച്ച് യുഎസ് മാധ്യമമായ സിബിഎസ് ന്യൂസ് ആണ് ബിൻ ലാദന്റെ ആക്രമണ പദ്ധതിയെക്കുറിച്ചുള്ള രഹസ്യവിവരം പുറത്തുവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button