Latest NewsKeralaNews

വീടിനു തീപിടിച്ച് ഭാര്യയും ഭർത്താവും മരിച്ചു: മകള്‍ ഗുരുതരാവസ്ഥയില്‍

 

ഇടുക്കി: ഇടുക്കി പുറ്റടിയിൽ വീടിനു തീപിടിച്ച് രണ്ട് പേര്‍ മരിച്ചു. രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണ്  മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകൾ ശ്രീധന്യയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. തീപിടുത്തത്തിന്റെ കാരണം   വ്യക്തമല്ല.

നാട്ടുകാരാണ് തീപിടുത്ത വിവരം ആദ്യം അറിഞ്ഞത്. തുടർന്ന് നാട്ടുകാർ പോലീസിനെ അറിയിച്ചു. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button