Latest NewsNewsInternationalLife StyleHealth & Fitness

പണിയൊന്നും ചെയ്യണ്ട, ചുമ്മാ ഇഷ്ടം പോലെ ഉറങ്ങിയാൽ മതി, ശമ്പളം 26,500 രൂപ: കിടിലൻ ഓഫർ

പണിയൊന്നും എടുക്കാതെ ഉറങ്ങാൻ മനസ് കൊണ്ട് ആഗ്രഹിക്കാത്തവർ കുറവായിരിക്കും. ആരോഗ്യപരമായി മോശം കാര്യമാണെങ്കിലും ‘പണിയെടുക്കാതെ ചുമ്മാ കിടന്ന് ഉറങ്ങാൻ സാധിച്ചിരുന്നെങ്കിൽ’ എന്ന് ഒരു തവണയെങ്കിലും ചിന്തിച്ചവരായിരിക്കും നാം. ചുമ്മാ കിടന്നുറങ്ങുന്നതിന് ശമ്പളം കിട്ടിയാൽ പോകുമോ? എങ്കിൽ അത്തരമൊരു ഓഫർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ജോലി ഉറക്കമാണ്. അതും ശമ്പളത്തോടെയുള്ള ഉറക്കം. ശമ്പളമോ 26,000 രൂപ.

യൂണിവേഴ്‌സിറ്റി ഓഫ് മലയയിലെ ഗവേഷകരാണ് ഇത്തരത്തില്‍ ഒരു ഓഫർ മുന്നോട്ട് വെച്ചിരിക്കുന്നത്. പഠനത്തിന്റെ ഭാഗമായാണ് ഈ ഓഫർ. ഉറക്കമാണ് ഗവേഷകരുടെ പഠന വിഷയം. അതിനാൽ, തന്നെ ഗവേഷണത്തിന്റെ ഭാഗമായി ഇവിടെ എത്തുന്നവർ കാര്യമായി മറ്റ് പണികളൊന്നും എടുക്കണ്ട. ചുമ്മാ കിടന്നുറങ്ങിയാൽ മതി. അറിയിപ്പ് കണ്ട് പങ്കെടുക്കാനെത്തുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 1,500 മലേഷ്യന്‍ റിംഗിറ്റ് ആണ് പ്രതിഫലം പ്രഖ്യാപിച്ചത്. ഏകദേശം 26,500 ഇന്ത്യൻ രൂപ.

Also Read:വാഗ്ദാനം പാലിച്ചു: പ്രതിഫലത്തിൽ നിന്നും രണ്ട് ലക്ഷം മിമിക്രി കലാകാരന്മാർക്ക് കൈമാറി സുരേഷ് ഗോപി

ഗവേഷകരുടെ പോസ്റ്റ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാണ്. അറിയിപ്പിനൊപ്പം ഗവേഷകർ ചില നിബന്ധനകളും വെച്ചിട്ടുണ്ട്. പ്രായം 20നും 40നും ഇടയില്‍ ആയിരിക്കണം. ഭാരം ശരാശരി ആയിരിക്കണം (ഉയരത്തിന് ആനുപാതികം), ഉറക്കക്കുറവ് പോലുള്ള അവസ്ഥകര്‍ നേരിടുന്നവര്‍ ആയിരിക്കരുത് തുടങ്ങിയവയാണ് വ്യവസ്ഥകള്‍. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികള്‍ ഒരു മാസത്തേക്ക് സ്ലീപ്പ് ഹോമില്‍ തങ്ങേണ്ടി വരും. തുടർന്ന്, ഒരു മാസത്തേക്ക് ഇവരെ കൃത്യമായി നിരീക്ഷിക്കും. ഇവരുടെ ശാരീരിക മാനസിക അവസ്ഥകളെ കുറിച്ച് പഠനം നടത്തും. ഇതിനിടയിൽ, വ്യവസ്ഥകള്‍ തെറ്റിക്കുന്നവരെ ശമ്പളം പോലും നൽകാതെ പുറത്താക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button