Latest NewsKeralaNews

മുതിർന്ന കോൺഗ്രസ് നേതാവ് കെ ശങ്കരനാരായണന് ഇന്ന് നാട് വിട നൽകും

 

തൃശ്ശൂർ : മുതിർന്ന കോൺഗ്രസ് നേതാവ് കെ ശങ്കരനാരായണന്റെ സംസ്കാരം ഇന്ന് നടക്കും. ഉച്ച വരെ പാലക്കാട് ശേഖരിപുരത്തെ വസതിയിലും തുടർന്ന്,  ഡി.സി.സി. ഓഫീസിൽ 4 മണിവരെയും മൃതദേഹം പൊതുദർശനത്തിനു വെക്കും. സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് തൃശൂർ പൈങ്കുളത്തെ തറവാട്ട് വീട്ടുവളപ്പിലാണ്.

ഇന്നലെയാണ് കെ ശങ്കരനാരായണൻ അന്തരിച്ചത്. 89 വയസായിരുന്നു. പാലക്കാട്ടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. കുറച്ചു നാളുകളായി ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് വീട്ടിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ആറു സംസ്ഥാനങ്ങളിൽ ​ഗവർണർ ആയിരുന്ന ഏക മലയാളിയായിരുന്നു അദ്ദേഹം. എ.കെ. ആന്റണി, കെ.കരുണാകരൻ മന്ത്രിസഭകളിൽ അം​ഗമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button