Latest NewsNewsIndia

ഭാര്യയെ ഗർഭിണിയാക്കാൻ തടവുകാരന് 15 ദിവസത്തെ പരോൾ അനുവദിച്ച് കോടതി

ജോധ്പൂർ: അമ്മയാകണമെന്ന ഭാര്യയുടെ ആഗ്രഹം സഫലമാക്കാൻ, തടവുകാരനായ ഭർത്താവിന് 15 ദിവസത്തെ പരോൾ അനുവദിച്ച് രാജസ്ഥാൻ ഹൈക്കോടതിയുടെ ജോധ്പൂർ ബെഞ്ച്. ‘സന്താനങ്ങളുടെ അവകാശം’ സ്ഥാപിക്കുന്നതിനായി, തടവുകാരന്റെ ഭാര്യ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ സന്ദീപ് മേത്ത, ഫര്‍സന്ദ് അലി എന്നിവരടങ്ങിയ ബെഞ്ചാണ് അസാധാരണമായ വിധി പുറപ്പെടുവിച്ചത്.

Also Read:അധികഭൂമിക്ക് ഉടമസ്ഥാവകാശം: ഓര്‍ഡിനന്‍സ് ഉടന്‍

ഒരു കുട്ടിയെ ഗര്‍ഭം ധരിക്കുക എന്നത് സ്ത്രീയുടെ പ്രഥമ അവകാശമാണെന്ന് വിധി പുറപ്പെടുവിച്ചുകൊണ്ട് കോടതി പറഞ്ഞു. ജയില്‍വാസം മൂലം ഭാര്യയുടെ ലൈംഗികവും വൈകാരികവുമായ ആവശ്യങ്ങള്‍ എങ്ങനെ നിറവേറ്റുമെന്നുള്ള ജഡ്ജിമാരുടെ നിരീക്ഷണത്തെ തുടര്‍ന്നാണ് വിധി. ഋഗ്വേദം ഉള്‍പ്പെടെയുള്ള ഹിന്ദു ഗ്രന്ഥങ്ങളും കോടതി പരാമര്‍ശിച്ചു. തടവുകാരന് 15 ദിവസത്തെ പരോള്‍ അനുവദിക്കുന്നതിന് യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം മതങ്ങളുടെ സിദ്ധാന്തങ്ങളും ഇവര്‍ എടുത്തു പറഞ്ഞു. കുട്ടിയിലൂടെ ദാമ്പത്യ ബന്ധം കൂടുതൽ കെട്ടുറപ്പിക്കാൻ കഴിയുമെന്നും, ഇത് കുറ്റവാളിയെ സാധാരണ നിലയിലാക്കുന്നതിനും ഇയാളുടെ സ്വഭാവത്തില്‍ മാറ്റം വരുത്തുന്നതിനും സഹായിക്കുമെന്നും കോടതി പറഞ്ഞു.

34 കാരനായ നന്ദലാലിനാണ് ഭാര്യയുടെ ഹർജിയിൽ പരോൾ ലഭിച്ചിരിക്കുന്നത്. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് നന്ദലാൽ.2021-ല്‍ അദ്ദേഹത്തിന് 20 ദിവസത്തെ പരോള്‍ അനുവദിച്ചിരുന്നു. പരോള്‍ കാലയളവില്‍ അദ്ദേഹം നന്നായി പെരുമാറിയെന്നും കാലാവധി കഴിഞ്ഞപ്പോള്‍ കീഴടങ്ങുകയായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതും ഇത്തവണ പരോൾ ലഭിക്കാൻ കാരണമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button