KeralaLatest NewsIndia

സംവാദത്തിന് ക്ഷണിക്കേണ്ടത് കെ റെയിലല്ല, സര്‍ക്കാരാണ്: വിയോജിപ്പുമായി അലോക് വർമ്മ

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ സംവാദത്തില്‍ പങ്കെടുക്കാന്‍ ഉപാധികള്‍വച്ച്‌ പാനല്‍ അംഗം അലോക് വര്‍മ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ക്ഷണിക്കേണ്ടത് കെ റെയിലല്ല സര്‍ക്കാരാണെന്ന് കത്തില്‍ പറയുന്നു. സർക്കാരിന്റെ നേരിട്ടുള്ള ക്ഷണമില്ലെങ്കിൽ സിൽവർ ലൈൻ സംവാദത്തിന് വരില്ലെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. മുന്‍ധാരണകള്‍ സര്‍ക്കാര്‍ തെറ്റിച്ചുവെന്നാണ് മുഖ്യ ആരോപണം. പദ്ധതിയുടെ ‘അനുകൂല വശം ചർച്ച ചെയ്യാനെന്ന’ ക്ഷണക്കത്തിലെ പരാമർശം പിൻവലിക്കണമെന്നും ഉച്ചയ്ക്ക് മുമ്പ് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

ക്ഷണക്കത്തിലെ ഭാഷ പ്രതിഷേധാര്‍ഹമാണ്. സംവാദത്തിന്റെ നിയന്ത്രണം സര്‍ക്കാരിനായിരിക്കണമെന്നാണ് കത്തില്‍ പറയുന്നത്. സാങ്കേതിക വിദഗ്ദ്ധനായിരിക്കണം മോഡറേറ്റര്‍. ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിലും അതൃപ്തി അറിയിച്ചു. സംവാദം സംബന്ധിച്ച്‌ വ്യക്തത വേണം. ആവശ്യങ്ങൾ അം​ഗീകരിച്ചില്ലെങ്കിൽ സംവാദത്തിൽ നിന്ന് പിന്മാറുമെന്നാണ് അലോക് കുമാർ വർമ്മയുടെ നിലപാട്.

അതേസമയം, ഇടതു വിമർശകൻ ജോസഫ് സി. മാത്യുവിനെ സംവാദത്തിൽ നിന്ന് ഒഴിവാക്കിയാണ് സിൽവർലൈൻ പാനൽ ചർച്ചയുടെ അന്തിമ പട്ടിക തയാറാക്കിയത്. ജോസഫ് സി. മാത്യുവിനു പകരം പരിസ്ഥിതി പ്രവർത്തകൻ ഡോ. ആർ. ശ്രീധറിനെ ഉൾപ്പെടുത്തി. ജോസഫ് സി. മാത്യുവിനെ മാറ്റിയതിന്റെ കാരണം കെ റെയിൽ അധികൃതർ വെളിപ്പെടുത്തിയില്ല. ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസൽ സജി ഗോപിനാഥിനെ തിരക്കുമൂലം നേരത്തേ മാറ്റിയിരുന്നു. ഇദ്ദേഹത്തിനു പകരം സാങ്കേതിക സർവകലാശാല മുൻ വിസി ഡോ. കുഞ്ചെറിയ പി. ഐസക്കിനെ ഉൾപ്പെടുത്തി. 28ന് താജ് വിവാന്തയിലാണ് സംവാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button