Latest NewsNewsBahrainInternationalGulf

ഈദുൽ ഫിത്തർ: പൊതുമേഖലയിൽ അവധി പ്രഖ്യാപിച്ച് ബഹ്‌റൈൻ

മനാമ: രാജ്യത്തെ പൊതുമേഖലയിൽ അവധി പ്രഖ്യാപിച്ച് ബഹ്‌റൈൻ. ഈദുൽ ഫിത്തറും തൊഴിലാളി ദിനവും കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യത്തെ മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയ്ക്ക് മെയ് 1 ഞായറാഴ്ച അവധിയായിരിക്കും. ബഹ്റൈനിലെ പൊതു മേഖലയിലെ ഈ വർഷത്തെ ഈദ് അവധി ഈദുൽ ഫിത്തർ ദിനത്തിലും തുടർന്നുള്ള രണ്ട് ദിവസങ്ങളിലുമായിരിക്കുമെന്നും ബഹ്‌റൈൻ സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.

Read Also: പ്ലസ്ടു പരീക്ഷയ്ക്ക് കോൺഗ്രസിന്റെ നേട്ടങ്ങളെക്കുറിച്ച് ചോദ്യം : വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ

ഈദ് അവധി ദിനങ്ങളുമായി ബന്ധപ്പെട്ട മൂന്ന് ദിവസങ്ങളിലേതെങ്കിലും ഒരു ദിവസം മറ്റു ഔദ്യോഗിക അവധിദിനങ്ങളുമായി കൂടിച്ചേർന്ന് വരുന്ന സാഹചര്യത്തിൽ ഒരു അധിക അവധി ദിനം അനുവദിക്കുമെന്നും ബഹ്‌റൈൻ അറിയിച്ചു.

അതേസമയം, രാജ്യത്തെ പൊതു മേഖലയിൽ ഒരാഴ്ച്ചത്തെ ഈദ് അവധി അനുവദിക്കാനുള്ള തീരുമാനത്തിന് യുഎഇ ക്യാബിനറ്റും കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു. യുഎഇയിലെ പൊതു മേഖലാ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, മന്ത്രാലയങ്ങൾ എന്നിവയ്ക്ക് 2022 ഏപ്രിൽ 30 ശനിയാഴ്ച മുതൽ 2022 മെയ് 6 വെള്ളിയാഴ്ച വരെ അവധിയായിരിക്കും.

ഈദുൽ ഫിത്തർ അവധിയ്ക്ക് ശേഷം പൊതു മേഖലയിലെ പ്രവർത്തനങ്ങൾ 2022 മെയ് 9 തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്. അതേസമയം, യുഎഇയിലെ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന ജീവനക്കാർക്ക് ഏപ്രിൽ 30 മുതൽ മെയ് 4 വരെ അവധിയായിരിക്കും.

Read Also: ദിലീപിന്റെ ഫോണിലെ ‘എ ഡയറി’ രഹസ്യ രേഖയല്ല: കോടതിയില്‍ നിന്ന് ഒരു രേഖയും ചോര്‍ന്നിട്ടില്ലെന്ന് വിചാരണ കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button