Latest NewsIndia

പ്ലസ്ടു പരീക്ഷയ്ക്ക് കോൺഗ്രസിന്റെ നേട്ടങ്ങളെക്കുറിച്ച് ചോദ്യം : വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ

ഡൽഹി: പ്ലസ്ടു പരീക്ഷയ്ക്ക് സിലബസിന് പുറത്തുള്ള രാഷ്ട്രീയവൽക്കരിക്കപ്പെട്ട ചോദ്യങ്ങൾ ചോദിച്ചതിന് വിശദീകരണം തേടി കേന്ദ്രസർക്കാർ. രാജസ്ഥാനിൽ, പ്ലസ് ടു പൊളിറ്റിക്കൽ സയൻസ് പരീക്ഷയിലാണ് കോൺഗ്രസ് പാർട്ടിയുടെ ഭരണ നേട്ടങ്ങൾ എന്തൊക്കെയാണെന്ന് ചോദ്യങ്ങൾ വന്നത്.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ ഭരണനേട്ടങ്ങൾ വിശദീകരിക്കുക എന്ന തലക്കെട്ടിൽ ആറു ചോദ്യങ്ങളായിരുന്നു പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് ചോദിച്ചത്. വിദ്യാഭ്യാസത്തിലെ രാഷ്ട്രീയവൽക്കരണത്തിനെതിരെ ഭാരതീയ ജനതാ പാർട്ടി ആഞ്ഞടിച്ചു. ഇത് പൊളിറ്റിക്കൽ സയൻസ് ചോദ്യപേപ്പറാണോ അതോ കോൺഗ്രസിന്റെ ചരിത്രമെന്ന പ്രത്യേക വിഷയത്തിന്റെ ചോദ്യപേപ്പർ ആണോ എന്നാണ് രാജസ്ഥാൻ ബിജെപി ട്വിറ്ററിലൂടെ ചോദിച്ചത്.

‘ചോദ്യപേപ്പർ കണ്ട മിക്ക കുട്ടികൾക്കും പൊളിറ്റിക്കൽ സയൻസാണോ അതോ കോൺഗ്രസ് ചരിത്രമാണോ പരീക്ഷ നടക്കുന്ന വിഷയം എന്ന് മനസ്സിലായിട്ടില്ല. ഒരു പക്ഷേ മുഖ്യമന്ത്രി അശോക് ഗെലോട്ട്, കോൺഗ്രസ് പാർട്ടി ചരിത്രത്തിന്റെ ഭാഗമായതായി കണക്കാക്കുന്നുണ്ടാകും’ പരിഹാസരൂപേണ ബിജെപി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button