ComputerLatest NewsIndiaEntertainmentInternationalMobile PhoneTechnology

പുതുപുത്തന്‍ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്: പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

ഒറ്റ ഗ്രൂപ്പ് വോയിസ് കോളില്‍ 32 പേരെ വരെ ചേര്‍ക്കാനാകുന്ന ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്

പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. ഒറ്റ ഗ്രൂപ്പ് വോയിസ് കോളില്‍ 32 പേരെ വരെ ചേര്‍ക്കാനാകുന്ന ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതുവരെ എട്ട് പേര്‍ക്കാണ് ഒരു വോയിസ് കോളില്‍ ജോയിന്‍ ചെയ്യാന്‍ സാധിച്ചിരുന്നത്. പുതിയ അപ്‌ഡേറ്റോടെ ഇതില്‍ മാറ്റം വരും. ആന്‍ഡ്രോയിഡിലും ഐഫോണിലും പുതിയ അപ്‌ഡേറ്റ് ലഭ്യമാണ്.

വോയിസ് കോളില്‍ മാത്രമാണ് പുതിയ അപ്‌ഡേറ്റ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വീഡിയോ കോളില്‍ എട്ട് പേര്‍ എന്നത് തുടരും. 2ജിബി വരെയുള്ള ഫയലുകള്‍ ഷെയര്‍ ചെയ്യാനുള്ള സംവിധാനവും വ്യക്തിഗത മെസ്സേജുകള്‍ക്ക് റിയാക്ഷന്‍ നല്‍കാനുള്ള സംവിധാനവും അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ് ഒരുങ്ങുന്നുണ്ട്. iOS-ല്‍, 22.8.80 പതിപ്പില്‍ ഈ സവിശേഷത ഉള്‍പ്പെടുന്നു. ഗ്രൂപ്പ് കോളുകളില്‍ 32പേരെ വരെ ചേര്‍ക്കാമെന്നത് അപ്ഡേറ്റ് വിവരണത്തില്‍ കാണാനാകും.

Also Read: ‘ഹെൽമറ്റ് വയ്‌ക്കാതെ കാർ ഓടിച്ചു!’ യുവാവിന് മോട്ടോർ വാഹന വകുപ്പിന്റെ വിചിത്രമായ പിഴ അടയ്ക്കൽ നോട്ടീസ്

വോയിസ് മെസേജ് ബബിളുകളുടെയും കോണ്‍ടാക്റ്റുകളുടെയും ഗ്രൂപ്പുകളുടെയും ഇന്‍ഫര്‍മേഷന്‍ സ്‌ക്രീനുകളുടെ ഡിസൈനിലും വാട്ട്സ്ആപ്പ് അപ്ഡേറ്റ് കൊണ്ടുവരുന്നുണ്ട്. ആന്‍ഡ്രോയിഡില്‍, 2.22.9.73 വേര്‍ഷനിലാണ് ഈ ഫീച്ചറുകള്‍ വരുന്നത്. മറ്റു ചില പുതിയ ഫീച്ചറുകള്‍ ഉള്‍പ്പടെ വാട്‌സ്ആപ്പ് പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button