CricketLatest NewsNewsSports

ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാൻ റോയൽസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും

മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാൻ റോയൽസ് ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. പൂനെയിൽ വൈകിട്ട് 7.30നാണ് മത്സരം. സൺറൈസേഴ്സിനോട് തകർന്നടിഞ്ഞ ബാംഗ്ലൂ‍ർ വിജയ വഴിയിലെത്താൻ പൊരുതുമ്പോൾ ജൈത്രയാത്ര തുടരുകയാണ് രാജസ്ഥാന്റെ ലക്ഷ്യം. നിലവിൽ, രാജസ്ഥാൻ പോയിന്റ് പട്ടികയിൽ മൂന്നാമതും ബാംഗ്ലൂർ അഞ്ചാം സ്ഥാനത്തുമാണ്.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഡക്കായ കോഹ്ലി റൺ കണ്ടെത്താനുള്ള ശ്രമത്തിലാണ്. അതേസമയം, തകർപ്പൻ ഫോമിലുള്ള രാജസ്ഥാൻ ഓപ്പണർ ജോസ് ബട്‍ലറെയും നായകൻ സഞ്ജു സാംസണെയും പിടിച്ചുകെട്ടാനാകും ബാംഗ്ലൂർ ബൗളർമാരുടെ ലക്ഷ്യം. തകർത്തടിക്കുന്ന ബട്‍ലറാണെങ്കിൽ മൂന്ന് സെഞ്ച്വറിയോടെ 491 റൺസുമായി ഓറഞ്ച് ക്യാപുമായി മുന്നേറുകയാണ്. ദേവ്ദത്ത് പടിക്കലും കരുൺ നായരും ഷിമ്രോൺ ഹെറ്റ്മെയറും കൂടി ചേരുമ്പോൾ രാജസ്ഥാന് റൺസിനെക്കുറിച്ച് ആശങ്കയില്ല.

Read Also:- വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ഫേസ് പാക്കുകൾ!

ട്രെന്‍റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ പേസ് ജോഡിയും ആർ അശ്വിൻ, യുസ്‍വേന്ദ്ര ചഹൽ സ്പിൻ കൂട്ടുകെട്ടും ബൗളിംഗിൽ രാജസ്ഥാന് മേൽക്കൈ നൽകുന്നു. സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ ബാംഗ്ലൂർ നാല് വിക്കറ്റിന് രാജസ്ഥാനെ തോൽപ്പിച്ചിരുന്നു. ഈ തോൽവിക്ക് പകരം വീട്ടാൻ കൂടിയാവും സ‍ഞ്ജുവും സംഘവും ഇറങ്ങുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button