KollamKeralaNattuvarthaLatest NewsNews

കടൽ സ്വർണം: മൂന്ന് മത്സ്യത്തിന് ലേലം ഉറപ്പിച്ചത് 2.25 ലക്ഷം രൂപയ്ക്ക്

ചവറ: നീണ്ടകര തുറമുഖത്ത് നടന്ന ലേലത്തിൽ, കടൽ സ്വർണമെന്നറിയപ്പെടുന്ന കോര മത്സ്യം വിറ്റു പോയത് രണ്ടേകാൽ ലക്ഷം രൂപയ്ക്ക്. മൂന്ന് എണ്ണത്തിനാണ് ഇത്രയും തുക ലഭിച്ചത്. പട്ത്താ കോര എന്നറിയപ്പെടുന്ന മത്സ്യം അത്യപൂർവമായി മാത്രമാണ് കേരളത്തിന്റെ തീരപ്രദേശങ്ങളിൽ എത്താറുള്ളത്. നീണ്ടകരയിൽനിന്നും മീൻ പിടിക്കാൻ പോയ പൊഴിയൂർ സ്വദേശി, ലൂക്കോസിന്റെ ഉടമസ്ഥതയിലുളള വള്ളത്തിലെ തൊഴിലാളികളാണ് ഈ വിലയേറിയ മത്സ്യത്തെ പിടികൂടിയത്.

രണ്ടേകാൽ ലക്ഷത്തിന് ലേലം ഉറപ്പിച്ചതോടെ തുറമുഖത്ത് മീൻ വാങ്ങാൻ എത്തിയ വ്യാപാരികളും സാധാരണക്കാരും അമ്പരന്നു. ഇതേത്തുടർന്നാണ് കടൽ സ്വർണത്തിന്റെ സവിശേഷത ചർച്ചയായത്. തിരിച്ചറിഞ്ഞത്. സങ്കീർണമായ ചില ശസ്ത്രക്രിയകൾക്ക് തുന്നൽ നൂൽ ഉണ്ടാക്കുന്നതിനായി പട്ത്താ കോരയുടെ ബ്ലാഡറാണ് ഉപയോഗിക്കുന്നത്.

ഇലക്ട്രിക് കാറുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാന്‍ തയ്യാറാണെങ്കില്‍ ടെസ്ലക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാം

മത്സ്യത്തൊഴിലാളികൾ പളുങ്ക് എന്ന് വിളിക്കുന്ന ബ്ലാഡറാണ് മീനിന്റെ മൂല്യം വർദ്ധിപ്പിക്കുന്നത്. ലൂക്കോസിന്റെ വള്ളത്തിന് മുൻപ് നിരവധി തവണ പട്ത്താ കോരകൾ ലഭിച്ചിട്ടുണ്ടെന്നും ഈ മീനിന്റെ സാന്നിധ്യം മനസ്സിലാക്കാൻ ലൂക്കോസിന്റെ തൊഴിലാളികൾക്ക് പ്രത്യേക കഴിവുണ്ടെന്നും മറ്റ് മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കുന്നു.

shortlink

Post Your Comments


Back to top button