KeralaLatest NewsIndia

ബിഡിജെഎസിൽ നിന്ന് പോയ ബിജെഎസ് പാർട്ടി ബിജെപിയിൽ ലയിക്കുന്നു: യുഡിഎഫിന് നൽകിയ പിന്തുണ പിൻവലിച്ചു

യു.ഡി.എഫിനൊപ്പം ചേർന്നായിരുന്നു ഭാരതീയ ജന സേനയുടെ പ്രവർത്തനം.

തിരുവനന്തപുരം: ബിഡിജെഎസ് പിളർന്നുണ്ടായ ഭാരതീയ ജന സേന ബിജെപിയിൽ ലയിച്ചേക്കുമെന്ന് സൂചന. ലയനത്തിന് മുന്നോടിയായി യുഡിഎഫിന് നൽകിയിരുന്ന പിന്തുണയും അവർ പിൻവലിച്ചു. ബിഡിജെഎസ് വിട്ട ഒരു വിഭാഗം നേതാക്കളാണ് 2021ൽ ഭാരതീയ ജനസേന എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചത്. അന്ന് മുതൽ
യു.ഡി.എഫിനൊപ്പം ചേർന്നായിരുന്നു ഭാരതീയ ജന സേനയുടെ പ്രവർത്തനം.

എന്നാൽ, ഇപ്പോൾ ആണ് നിലപാട് മാറ്റിയത്. കേന്ദ്രമന്ത്രി വി മുരളീധരൻ, ബിജെപി നേതാവ് പികെ കൃഷ്ണദാസ് തുടങ്ങിയവരുമായി മുന്നണിപ്രവേശനത്തിനുള്ള ആദ്യഘട്ട ചർച്ചകൾ പൂർത്തിയായി. ചർച്ചകൾ പുരോ​ഗമിക്കുകയാണെന്ന് ഭാരതീയ ജന സേന വർക്കിം​ഗ് പ്രസിഡന്റ് വി ​ഗോപകുമാർ പറഞ്ഞു.

അതേസമയം, 2015 ഡിസംബർ അഞ്ചിന് തിരുവനന്തപുരത്തെ ശംഖുമുഖം കടപ്പുറത്ത് നടന്ന സമത്വ മുന്നേറ്റ യാത്രയിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിന്‍റെ പിന്തുണയോടെ രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയാണ് ഭാരത് ധർമ്മ ജന സേന (ബി.ഡി.ജെ.എസ്.).

എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനായിരുന്നു അന്ന് പുതിയ പാർട്ടിയുടെ രൂപീകരണം പ്രഖ്യാപിച്ചത്. തുഷാർ വെള്ളാപ്പള്ളിയാണ് അധ്യക്ഷൻ. ബി.ഡി.ജെ.എസ്. ഇപ്പോഴും എൻഡിഎയ്‌ക്കൊപ്പമാണ്. അഭിപ്രായ ഭിന്നതകളെ തുടർന്നാണ് ബിഡിജെഎസിൽ നിന്ന് ഒരു വിഭാ​ഗം നേതാക്കൾ പുറത്തുവന്ന് ബിജെഎസ് രൂപീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button