ErnakulamLatest NewsKeralaCinemaNattuvarthaMollywoodNewsEntertainmentMovie Gossips

വിജയ് ബാബുവിനെതിരെ പീഡന പരാതി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തു

കോഴിക്കോട്: സിനിമാ നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തു. കോഴിക്കോട് സ്വദേശിനിയായ യുവതി നല്‍കിയ പരാതിയിന്മേലാണ് പൊലീസ് നടപടി. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് എറണാകുളത്തെ ഫ്ലാറ്റിൽ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.

ഈ മാസം 22നാണ് വിജയ് ബാബുവിനെതിരെ പരാതിയുമായി യുവതി പൊലീസിനെ സമീപിച്ചത്. സംഭവത്തിൽ, എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തിട്ടുള്ളത്. വരും ദിവസങ്ങളില്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളിലേയ്ക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button