KeralaLatest NewsNewsIndiaInternationalHealth & Fitness

H3N8 പക്ഷിപ്പനി മനുഷ്യരിൽ സ്ഥിരീകരിച്ചു

2002 ലാണ് ആദ്യമായി H3N8 വൈറസ് ബാധ കുളക്കോഴികളില്‍ സ്ഥിരീകരിച്ചത്

പക്ഷിപ്പനിയുടെ H3N8 വകഭേദം മനുഷ്യരില്‍ സ്ഥിരീകരിച്ചു. ലോകത്ത് ആദ്യമായി ചൈനയിലെ നാലുവയസ്സുകാരനിലാണ് രോഗം കണ്ടെത്തിയത്. ഈ വകഭേദം മനുഷ്യരില്‍ വ്യാപകമായി പകരാനുള്ള സാധ്യത കുറവാണെന്ന് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു.

സെന്‍ട്രല്‍ ഹനാന്‍ പ്രവിശ്യയിലെ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. പനിയും മറ്റ് ലക്ഷണങ്ങളുമായി ഈ മാസം ആദ്യമാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുമായി അടുത്ത സമ്പര്‍ക്കം വന്നവരെയും പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്.

Also Read: ‘ഗുജറാത്തിലെ വികസനം പഠിക്കാൻ ഉദ്യോഗസ്ഥ സംഘത്തെ വിടുന്നതിനെ, വൈകിവന്ന വിവേകം എന്ന് പറഞ്ഞു കളിയാക്കുന്നില്ല’

അസുഖം ഉള്ളതോ ചത്തതോ ആയ പക്ഷികളില്‍ നിന്ന് അകലം പാലിക്കാനും പക്ഷിപനിയുടെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടനടി ചികിത്സ നേടാനും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. 2002 ലാണ് ആദ്യമായി H3N8 വൈറസ് ബാധ കുളക്കോഴികളില്‍ സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button