KeralaLatest NewsNews

കെ.എസ്.ഇ.ബി ഓഫീസില്‍  ആത്മഹത്യാ ഭീഷണിയുമായി കരാറുകാരന്‍

 

മണ്ണാർകാട്: പാലക്കാട് മണ്ണാർകാട് കെ.എസ്.ഇ.ബി ഓഫീസിനകത്ത് ആത്മഹത്യാ ഭീഷണി മുഴക്കി കരാറുകാരന്‍. അഗളി കെ.എസ്.ഇ.ബിയിലെ കരാറുകാരൻ പി സുരേഷ് ബാബുവാണ് കയറുമായി ആത്മഹത്യ ഭീഷണി മുഴക്കിയത്. ഒരു കോടിയിലധികം രൂപ ലഭിക്കാനുണ്ടെന്നാണ് കരാറുകാരന്റെ പരാതി. ഇത് നൽകിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നാണ് ഇയാൾ പറയുന്നത്.

ഇന്ന് രാവിലെ 10.30 ഓടെയാണ് സുരേഷ് ബാബു അഗളി കെ.എസ്.ഇ.ബി ഓഫീസിലെത്തിയത്. തനിക്ക് ലഭിക്കാനുള്ള ഒന്നരകോടിയോളം രൂപ അടിയന്തരമായി ലഭിച്ചില്ലെങ്കിൽ മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും സുരേഷ് ബാബു പറഞ്ഞു.

‘എന്റെ പൈസ കിട്ടിയാൻ എനിക്ക് എന്റെ കടം വീട്ടാമായിരുന്നു. കഴിഞ്ഞ ആഴ്ചയും അതിന് മുൻപത്തെ ആഴ്ചയും പൈസ ചോദിച്ച് എത്തിയിരുന്നു. ബില്ല് പാസായില്ല എന്നാണ് പറയുന്നത്. കഴിഞ്ഞ നാൽപ്പത് വർഷമായി ലൈൻ വർക്കുകൾ ചെയ്യുന്നത് ഞാനാണ്. മെയിന്റനൻസ് ആണെങ്കിലും വലിയ വർക്കാണെങ്കിലും ചെറുതാണെങ്കിലും ഞാനാണ് ചെയ്യുന്നത്’,  സുരേഷ് ബാബു പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button